പനി ബാധിച്ച് ചികിത്സ തേടിയ 26കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: പനി ബാധിച്ച് ചികിത്സ തേടിയ യുവാവ് മണിക്കൂറുകൾക്കകം വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പേരില അംബികാലയത്തിൽ അനന്ദു (26) ആണ് മരിച്ചത്. ഐഎസ്ആർഒയിലെ  താൽക്കാലിക ജീവനക്കാരനായിരുന്നു. ഗോപകുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് അനന്ദു.

പനി ബാധിച്ചതിനെ തുടർന്ന് അനന്ദു ചൊവ്വാഴ്ച രാവിലെ ചുള്ളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സയ്‌ക്ക് ശേഷം ഉച്ചയോടെ വീട്ടിലെത്തിയ അദ്ദേഹം വൈകിട്ട് 5.30ഓടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം സ്ഥിരീകരിക്കുന്നതിനായി തുടർ നടപടികൾ പുരോഗമിക്കുകയാണ്.

Share