21 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഫലം കണ്ടില്ല; 220 അടി താഴ്ചയിലെ കുഴല്‍കിണറില്‍ വീണ നാല് വയസ്സുകാരന്‍ മരിച്ചു
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

21 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഫലം കണ്ടില്ല; 220 അടി താഴ്ചയിലെ കുഴല്‍കിണറില്‍ വീണ നാല് വയസ്സുകാരന്‍ മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 08:46 am IST
FacebookTwitterWhatsAppTelegram

അംബാല: ഹരിയാനയിലെ അംബാല ജില്ലയില്‍ 220 അടി ആഴമുള്ള തുറന്ന കുഴല്‍കിണറില്‍ വീണ നാല് വയസ്സുകാരനെ രക്ഷിക്കാനുള്ള 21 മണിക്കൂര്‍ നീണ്ട ദൗത്യം അവസാനിച്ചത് ദുഃഖത്തില്‍. ബുധനാഴ്ച പുലര്‍ച്ചെ 3.40ഓടെ പുറത്തെടുത്ത നിര്‍വൈര്‍ സിങ്ങിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് ധനേറ ഗ്രാമത്തില്‍ അപകടമുണ്ടായത്. പിതാവ് മന്‍ജിത് സിങ്ങിനൊപ്പം വയലിലേക്ക് പോയ നിര്‍വൈര്‍, കളിക്കുന്നതിനിടെ തുറന്നുകിടന്ന കുഴല്‍കിണറിനരികിലെത്തി മണ്ണ് വാരിയിടുകയായിരുന്നു. തുടര്‍ന്ന് കാല്‍ വഴുതി ബാലന്‍ കുഴല്‍കിണറിലേക്ക് വീണെന്നാണ് കുടുംബം പറയുന്നത്.

കുട്ടിയുടെ നിലവിളി കേട്ട് പിതാവും മുത്തച്ഛനും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് രാവിലെ 7.30ഓടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സൈന്യം, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിവ സംയുക്തമായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ക്യാമറകള്‍ ഉപയോഗിച്ച് കുട്ടിയുടെ സ്ഥാനം കണ്ടെത്തുകയും സമാന്തര കുഴി കുഴിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുറന്നുകിടക്കുന്ന കുഴല്‍കിണറുകള്‍ കൃത്യമായി മൂടണമെന്ന് ജില്ലാ ഭരണകൂടം വീണ്ടും മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ കുഴല്‍കിണറിന്റെ ഉടമയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

2006-ല്‍ ഹരിയാനയിലെ കുരുക്ഷേത്രയില്‍ കുഴല്‍കിണറില്‍ വീണ അഞ്ചുവയസ്സുകാരന്‍ പ്രിന്‍സിനെ 48 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ ജീവനോടെ രക്ഷപ്പെടുത്തിയ സംഭവം രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട കുഴല്‍കിണറുകള്‍ സുരക്ഷിതമായി അടയ്‌ക്കാന്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.

Tags: haryana21 hourAmbala borewellrecue ends death
ShareTweetSendShare

More News from this section

രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം; 22 പേര്‍ക്ക് പരിക്ക്

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

Latest News

അഫ്ഗാന്‍പാക് സംഘര്‍ഷം രൂക്ഷം; പാക് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അഫ്ഗാനിസ്ഥാന്‍

21 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഫലം കണ്ടില്ല; 220 അടി താഴ്ചയിലെ കുഴല്‍കിണറില്‍ വീണ നാല് വയസ്സുകാരന്‍ മരിച്ചു

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

220 അടി താഴ്ചയുള്ള ബോര്‍വെല്ലില്‍ വീണ് നാലുവയസ്സുകാരന്‍; ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ച് രക്ഷകപ്രവര്‍ത്തകര്‍; സംഭവം ഹരിയാനയില്‍

സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി; ചീഫ് വിപ്പ് സ്ഥാനമൊഴിഞ്ഞ് കമാല്‍ അക്തര്‍

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies