'ആരോഗ്യപ്രവർത്തകരുണ്ടോ?'... ട്രാഫിക് കുരുക്കിൽ മുഴങ്ങിയ നിലവിളി, യുവാവിൻറെ ജീവൻ തിരികെ പിടിച്ച മാലാഖമാർക്ക് കൈയ്യടിക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആരോഗ്യപ്രവർത്തകരുണ്ടോ?’… ട്രാഫിക് കുരുക്കിൽ മുഴങ്ങിയ നിലവിളി, യുവാവിന്റെ ജീവൻ തിരികെ പിടിച്ച മാലാഖമാർക്ക് കൈയ്യടിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2026, 01:45 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: സമയോചിതമായി നൽകിയ പ്രാഥമിക ചികിത്സയിലൂടെ യുവാവിന്റെ ജീവൻ തിരികെ പിടിച്ചു. എറണാകുളം കാലടിയിലാണ്  സംഭവം. അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്‌സ്‌ അഞ്ജലി ബൈജുവും കോതമംഗലം മാർബസേലിയോസ് ഹോസ്പിറ്റലിലെ കോളേജ് ഓഫ് നഴ്സിംഗ് അവസാനവർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആർദ്ര രാജുമാണ് ജീവൻ തിരികെ പിടിച്ച മാലഖമാർ.

പെരുമ്പാവൂർ ടോംസ് പാർക്കിൽ ‘നൈസ് ഓട്ടോസ്’ എന്ന സ്ഥാപനം നടത്തുന്ന പള്ളിക്കവല ഹൈദരാലി ജംഗ്ഷനിലെ ചിരക്കക്കുടി വീട്ടിൽ സി.ഇ. സിനാജാണ് രക്ഷപ്പെട്ടത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സിനാജ് സ്വയം കാർ ഓടിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് കാലടി പാലത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. ഇതിനിടെ അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകയായിരുന്നു.

കാറിനുള്ളിൽ സിനാജ് അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരനായ രഞ്ജിത്താണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ട്രാഫിക് കുരുക്കിൽ കുടുങ്ങിക്കിടന്ന വാഹനങ്ങളിലേക്ക് ഓടിക്കയറി “ആരോഗ്യപ്രവർത്തകർ ആരെങ്കിലും ഉണ്ടോ?” എന്ന് അന്വേഷിച്ച രഞ്ജിത്തിന്റെ പരിശ്രമമാണ് സിനാജിന് ജീവൻ തിരിച്ചുകിട്ടാൻ വഴിയൊരുക്കിയത്.

അതിനിടെയാണ് സമീപത്ത് കുടുങ്ങിക്കിടന്ന ബസിൽ ഉണ്ടായിരുന്ന  അഞ്ജലി ബൈജുവും ആർദ്ര രാജും സഹായത്തിനായി ഓടിയെത്തിയത്.

സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാക്കിയ ഇരുവരും ഉടൻ തന്നെ സി.പി.ആർ. (Cardiopulmonary Resuscitation) നൽകിത്തുടങ്ങി. കൃത്യസമയത്ത് നൽകിയ ജീവൻരക്ഷാ ചികിത്സ ഫലംകണ്ടതോടെ സിനാജിന് ശ്വാസം വീണ്ടുകിട്ടുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കാലടി ഒക്കൽ ആട്ടോക്കാരൻ വീട്ടിൽ ബൈജു പൗലോസിന്റെയും ഷിജിയുടെയും മകളാണ് അഞ്ജലി. കാലടി മറ്റൂർ അറയ്‌ക്കപ്പറമ്പിൽ എ.ആർ. രാജുവിന്റെയും പി.എം. മഞ്ജുളയുടെയും മകളാണ് ആർദ്ര.

 

Tags: nursescpr
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies