പി.എസ്.സി പരീക്ഷയില്‍ വന്‍ സുരക്ഷാ വീഴ്ച; 55 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ പരിശോധിക്കാതെ റാങ്ക് ലിസ്റ്റ്, ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.എസ്.സി പരീക്ഷയില്‍ വന്‍ സുരക്ഷാ വീഴ്ച; 55 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ പരിശോധിക്കാതെ റാങ്ക് ലിസ്റ്റ്, ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2026, 08:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. 55 മാര്‍ക്കിനുള്ള ഉത്തരങ്ങള്‍ വിലയിരുത്താതെയാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്ന് ആഭ്യന്തര വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനയ്‌ക്ക് വെച്ചതായും അന്വേഷണത്തില്‍ വ്യക്തമായി.

ആസൂത്രണ ബോര്‍ഡിലെ പരീക്ഷയില്‍ ഉത്തരക്കടലാസുകള്‍ കൃത്യമായി മൂല്യനിര്‍ണയം നടത്താതെയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്ന പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. ഇതിലാണ് മൂല്യനിര്‍ണയത്തിനായി ഉപയോഗിച്ച ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സോഫ്റ്റ്വെയറിലെ ഗുരുതര സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തിയത്.

സുരക്ഷാ പരിശോധനയോ ഐ.ടി. ഓഡിറ്റോ നടത്താത്ത സോഫ്റ്റ്വെയറിലൂടെയാണ് ഉത്തരക്കടലാസുകള്‍ വിലയിരുത്തിയതെന്നാണ് കണ്ടെത്തല്‍. ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനത്തിന് സുരക്ഷാ പരിശോധന നിര്‍ബന്ധമാണെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ പി.എസ്.സി അവഗണിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 മുതല്‍ ഉപയോഗിക്കുന്ന ഈ സോഫ്റ്റ്വെയറില്‍ മുമ്പും സുരക്ഷാ വീഴ്ചകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കെ.എ.എസ് ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയവും ഐ.ടി. ഓഡിറ്റ് നടത്താത്ത ഇതേ സംവിധാനത്തിലൂടെയാണെന്ന കണ്ടെത്തലും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. ഇതിന് പുറമെ, പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനയ്‌ക്ക് വെച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ റാങ്ക് പട്ടിക റദ്ദാക്കാന്‍ പി.എസ്.സി തീരുമാനിച്ചു. പരീക്ഷയുടെ മൂല്യനിര്‍ണയം വീണ്ടും നടത്താനാണ് തീരുമാനം.

അതേസമയം, പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും ഒഴിവുകള്‍ നിര്‍ബന്ധമായും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പ് ഉത്തരവിറക്കിയത്. മൂന്ന് ആഴ്ചയ്‌ക്കകം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. നിര്‍ദേശത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Tags: security breachkerala psc examdetailes leaked
Share
Tweet
SendShare

More News from this section

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies