ഭീകരതയ്‌ക്കെതിരെ കേന്ദ്രത്തിന്റെ നിർണായക നീക്കം; 23 പേരെ യുഎപിഎ പ്രകാരം ഭീകരവാദികളായി പ്രഖ്യാപിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരതയ്‌ക്കെതിരെ കേന്ദ്രത്തിന്റെ നിർണായക നീക്കം; 23 പേരെ യുഎപിഎ പ്രകാരം ഭീകരവാദികളായി പ്രഖ്യാപിച്ചു

2019-ൽ യുഎപിഎ ഭേദഗതി ചെയ്തതോടെയാണ് വ്യക്തികളെയും 'ഭീകരർ' ആയി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം ലഭിച്ചത്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 12:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തമാക്കി കേന്ദ്ര സർക്കാർ. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-ത്വയ്ബ ബന്ധമുള്ള 23 പാക് ഭീകരരെ യുഎപിഎ പ്രകാരം  ഭീകരരായി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ‘ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ  ഇവരുടെ സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പെടെ കർശന നടപടികൾ ഉടൻ ആരംഭിക്കും.

ജമ്മു-കശ്മീരിൽ ഭീകരരെ റിക്രൂട്ട് ചെയ്യൽ, അതിർത്തി കടത്തിക്കൊണ്ടുവരൽ, പരിശീലനം നൽകൽ, ഡ്രോണുകൾ വഴി ആയുധങ്ങൾ എത്തിക്കൽ, സുരക്ഷാസേനയ്‌ക്കെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇവർ സജീവമായി പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

23 പേരിൽ മൂന്ന് പേർ ലഷ്‌കർ-ഇ-ത്വയ്ബ സ്ഥാപകൻ ഹാഫിസ് മുഹമ്മദ് സയീദിന്റെ അടുത്ത അനുയായികളാണ്. അബ്ദുൽ റൗഫ്, ഹാഫിസ് ഖാലിദ് വലീദ്, റാണ ഇഫ്തിഖാർ എന്നിവരാണ് ഇവർ. യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിലും ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഇവർ നിർണായക പങ്കുവഹിച്ചിരുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

2016-ലെ നഗ്രോട്ട സൈനിക ക്യാമ്പ് ആക്രമണവുമായി ബന്ധപ്പെട്ട മൂന്ന് പേരും 2018-ലെ സുൻജ്വാൻ സൈനിക കേന്ദ്ര ആക്രമണവുമായി ബന്ധപ്പെട്ട രണ്ട് പേരും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 2022-ലെ സുൻജ്വാൻ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ  മസൂദ് ഇലിയാസ് കശ്മീരി ഉൾപ്പെടെയുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരരും പട്ടികയിലുണ്ട്.

ലഷ്‌കറെ തൊയ്ബ ഭീകരരായ ഫിർദോസ് അഹ്‌മദ് ഭട്ട്, ഹറൂൺ റാഷിദ് ഗനായ്, ബിലാൽ അഹ്‌മദ് മിർ, ആബിദ് ഖയൂം ലോൺ നാസിർ അഹ്‌മദ് ഗുജ്ജർ, അബ്ദുൾ റൗഫ് എന്ന ഹഫിസ് അബ്ദുൾ റൗഫ്, അഷ്ഫാഖ് അഹ്‌മദ്, ഹഫിസ് ഖാലിദ് വലീദ്, മൗലാന സെയ്ഫുള്ള ഖാലിദ്, മുഹമ്മദ് യാക്കൂബ്, മൗലാന യൂസഫ് തൈബി, ഔവൈസ് ഫറൂസ്, കാരി യാക്കൂബ് ഷെയ്ഖ്, റാണ ഇഫ്തിഖാർ, മുഹമ്മദ് ഷഹീദ് ഫൈസൽ  എന്നിവരെയും ഭീകരരരായി പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎപിഎയുടെ പ്രാധാന്യം

2019-ൽ യുഎപിഎ ഭേദഗതി ചെയ്തതോടെയാണ് വ്യക്തികളെയും ‘ഭീകരർ’ ആയി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം ലഭിച്ചത്. അതിന് മുമ്പ് ഭീകരസംഘടനകളെ മാത്രമേ പട്ടികയിൽ ഉൾപ്പെടുത്താനായിരുന്നുള്ളൂ.

ഈ പ്രഖ്യാപനത്തോടെ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയ്‌ക്ക് (NIA) ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുക, സാമ്പത്തിക ഇടപാടുകൾ തടയുക, ഭീകര ഫണ്ടിംഗ് നിയന്ത്രിക്കുക, ആയുധവിതരണത്തിന് വിലക്ക് ഏർപ്പെടുത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ നിയമപരമായ അധികാരം ലഭിക്കും. പുതുതായി 23 പേരെ കൂടി ഉൾപ്പെടുത്തിയതോടെ യുഎപിഎ പ്രകാരം ഇന്ത്യ ‘വ്യക്തിഗത ഭീകരർ’ ആയി പ്രഖ്യാപിച്ചവരുടെ എണ്ണം 80 ആയി ഉയർന്നു.

ഭീകര ശൃംഖലകൾക്ക് തിരിച്ചടി

ഡ്രോണുകൾ ഉപയോഗിച്ചുള്ള ആയുധക്കടത്ത്, ആശയവിനിമയ സംവിധാനങ്ങൾ, ഓൺലൈൻ റിക്രൂട്ട്മെന്റ് എന്നിവയിലൂടെ ജമ്മു-കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ തുടരാൻ ശ്രമിക്കുന്ന അതിർത്തി കടന്നുള്ള ശൃംഖലകളെ തകർക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.

ഈ വർഷം  ആദ്യം  സമഗ്ര ദേശീയ ഭീകരവിരുദ്ധ നയം ‘PRAHAAR’ കേന്ദ്രസർക്കാർ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഭീകരവാദത്തിന്റെ സാമ്പത്തിക, സാങ്കേതിക, സംഘാടക ശൃംഖലകൾ പൂർണമായും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം മുന്നോട്ടുപോകുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Tags: uapa
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies