കൊല്ലം യു.ഡി.എഫിൽ ചേരിപ്പോര്; DYFI നേതാക്കളുടെ RSP പ്രവേശനം വിവാദത്തിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊല്ലം യു.ഡി.എഫിൽ ചേരിപ്പോര്; DYFI നേതാക്കളുടെ RSP പ്രവേശനം വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2026, 09:31 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കൊല്ലത്ത് യു.ഡി.എഫിനുള്ളിൽ ചേരിപ്പോര് രൂക്ഷമായി. സി.പി.എം. യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയിൽ നിന്നുള്ള നേതാക്കൾ ആർ.എസ്.പി.യിൽ ചേർന്നതിനെ തുടർന്നാണ് യു.ഡി.എഫിനകത്ത് അഭിപ്രായഭിന്നത ശക്തമായത്. വിഷയത്തിൽ യൂത്ത് കോൺഗ്രസ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ കൊല്ലം ഏരിയ ജോയിന്റ് സെക്രട്ടറി സനോഫർ പോളയത്തോട്, കൊട്ടിയം മേഖലാ വൈസ് പ്രസിഡന്റ് ഷഹാൻ ഉമയനല്ലൂർ, ഇരവിപുരം മേഖലാ കമ്മിറ്റിയംഗം ജിത്തു താന്നി, കൊല്ലം പോർട്ട് മേഖലാ കമ്മിറ്റി അംഗം സന്ദീപ്, ചിന്നു എന്നിവരടക്കം ഏകദേശം 30 പേർ ആർ.എസ്.പി.യിൽ ചേർന്നിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിന്റെ സാന്നിധ്യത്തിലായിരുന്നു പ്രവേശന ചടങ്ങ്.

ഈ സംഭവമാണ് ഇപ്പോൾ കൊല്ലം യു.ഡി.എഫിനകത്ത് വലിയ രാഷ്‌ട്രീയ ചർച്ചയായിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്‌ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ ഉൾപ്പെട്ട ചിലരെയാണ് ആർ.എസ്.പി.യിൽ ഉൾപ്പെടുത്തിയതെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. ഇരവിപുരം എം.എൽ.എ വിഷ്ണു മോഹന്റെ നേതൃത്വത്തിലാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചതെന്നും ആരോപണമുണ്ട്.

ഇതോടെ ആർ.എസ്.പി.യുടെ നിലപാടിനെതിരെ യു.ഡി.എഫ് ഘടകകക്ഷികളിൽ തന്നെ വിയോജിപ്പ് ഉയർന്നിട്ടുണ്ട്. ക്രിമിനൽ കേസുകളുമായി ബന്ധമുള്ളവരെ പാർട്ടിയിൽ ഉൾപ്പെടുത്തിയതായി യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. വിഷയത്തെക്കുറിച്ച് ആർ.എസ്.പി. ജില്ലാ സെക്രട്ടറി കെ. വേണുഗോപാലിന്റെയും യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.സി. രാജന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ അറിയിച്ചു.

അതേസമയം, ആർ.എസ്.പി. നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് യോഗം കടുത്ത നിലപാട് സ്വീകരിച്ചു. ക്രിമിനൽ കേസുകളിൽപ്പെട്ടവരെ യു.ഡി.എഫ്. പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് യോഗത്തിൽ തീരുമാനമായി. ആർ.എസ്.പി.യുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ യോഗം, പാർട്ടി നേതാക്കളുടെയും എം.എൽ.എമാരുടെയും പങ്കിനെതിരെയും വിമർശനം ഉയർത്തി.

യോഗത്തിൽ ആർ.എസ്.പി.യുടെ നിലപാടിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടൊപ്പം, ആർ.വൈ.എഫുമായി സഹകരണം ഒഴിവാക്കണമെന്ന അഭിപ്രായവും ഉയർന്നതായാണ് വിവരം. ഇതോടെ കൊല്ലം ജില്ലയിൽ യു.ഡി.എഫ്. അകത്തുള്ള രാഷ്‌ട്രീയ ബന്ധങ്ങളിൽ കൂടുതൽ സംഘർഷ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഉയരുന്നത്.

Tags: CPMKollamdyfi
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies