കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2026, 07:38 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗത്തിനും ഡാറ്റാ ഉപയോഗത്തിനും ഫലപ്രദമായ സാങ്കേതിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക നിയമം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ബാലഗോകുലം കേരളത്തിന്റെ 51-ാമത് സംസ്ഥാന വാര്‍ഷിക പൊതുസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ ആന്‍ഡ് സൈനിക് സ്‌കൂളില്‍ നടന്ന സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച സമൂഹത്തിന് വലിയ നേട്ടങ്ങള്‍ സമ്മാനിച്ചെങ്കിലും, അതിന്റെ നിയന്ത്രണമില്ലാത്ത ഉപയോഗം കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നാണ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഓണ്‍ലൈന്‍ പഠനത്തിന് ശേഷം സ്മാര്‍ട്ട്‌ഫോണ്‍ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമായതോടെ, നിയന്ത്രണങ്ങളില്ലാതെ സാമൂഹ്യമാധ്യമങ്ങളിലേക്കും ഇന്റര്‍നെറ്റിലേക്കും കുട്ടികള്‍ പ്രവേശിക്കുന്ന സാഹചര്യം വര്‍ധിച്ചതായും സമ്മേളനം വിലയിരുത്തി.

ഡിജിറ്റല്‍ ആസക്തി, പഠനത്തിലെ പിന്നാക്കാവസ്ഥ, ഏകാന്തത, മൂല്യബോധത്തിന്റെ ക്ഷയം, ആത്മഹത്യാപ്രവണത തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്നതായി വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കുട്ടികളെ ശാന്തരാക്കാനോ തിരക്കുകളില്‍ നിന്ന് ഒഴിവാക്കാനോ മൊബൈല്‍ ഫോണ്‍ കൈമാറുന്ന മാതാപിതാക്കളുടെ പ്രവണതയും പ്രശ്‌നം രൂക്ഷമാക്കുന്നുവെന്നാണ് വിലയിരുത്തല്‍.

സാമൂഹ്യമാധ്യമങ്ങളുടെ അമിത ഉപയോഗം ഭാഷാപരമായ കഴിവുകള്‍ക്കും പുസ്തകവായനയ്‌ക്കും തിരിച്ചടിയാണെന്നും ഗ്രാമീണ വായനശാലകളുടെ പ്രസക്തി കുറയുന്നതായും പ്രമേയം ആശങ്ക പ്രകടിപ്പിച്ചു. മാതൃഭാഷയുടെ പ്രയോഗത്തിലും ഉച്ചാരണത്തിലും കുട്ടികള്‍ പിന്നാക്കം പോകുന്നതായും കുടുംബബന്ധങ്ങളുടെയും അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിന്റെയും ഊഷ്മളത നഷ്ടപ്പെടുന്നതായും സമ്മേളനം ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്റര്‍നെറ്റിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സാധ്യതകളെ തള്ളിക്കളയാതെ, അവ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും ഉപയോഗിക്കാന്‍ കുട്ടികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കിടയില്‍ ബോധവത്കരണം ശക്തമാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

കുട്ടികളിലേക്ക് അഭിലഷണീയമല്ലാത്ത വിദേശ സ്വാധീനങ്ങളും ദുഷ്പ്രവണതകളും എത്തുന്നത് തടയാന്‍ ഐ.ടി. നയത്തില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരണമെന്നും, കുട്ടികളുടെ ഡാറ്റാ ഉപയോഗവും സോഷ്യല്‍ മീഡിയ ഉപയോഗവും സാങ്കേതികമായി നിയന്ത്രിക്കുന്ന പ്രത്യേക നിയമനിര്‍മാണം കേന്ദ്രവും സംസ്ഥാനങ്ങളും അടിയന്തരമായി നടപ്പാക്കണമെന്നും ബാലഗോകുലം സമ്മേളനം ആവശ്യപ്പെട്ടു.

Tags: childrensbalagokulamphone using
Share
Tweet
SendShare

More News from this section

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies