ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2026, 10:15 pm IST
Facebook
Twitter
WhatsAppTelegram

സില്‍വര്‍‌സ്റ്റോണ്‍: ആവേശം അവസാന ലാപ്പ് വരെ നീണ്ട ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ ഫെരാരിക്ക് തകര്‍പ്പന്‍ വിജയം. ചാള്‍സ് ലെക്ലെര്‍ക് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് സീസണിലെ ഫെരാരിയുടെ രണ്ടാം ജയം സമ്മാനിച്ചപ്പോള്‍, ലൂയിസ് ഹാമില്‍ട്ടണ്‍ മൂന്നാം സ്ഥാനത്തെത്തി പോഡിയം ഉറപ്പിച്ചു. മത്സരത്തിന്റെ അവസാനഘട്ടത്തില്‍ അപകടങ്ങളെ തുടര്‍ന്ന് സേഫ്റ്റി കാര്‍ ഇറക്കിയതോടെയാണ് ഗ്രാന്‍ഡ് പ്രിക്‌സ് അവസാനിച്ചത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഹാമില്‍ട്ടണ്‍ ജമ്പ് സ്റ്റാര്‍ട്ട് നടത്തിയതിനാല്‍ പെനാല്‍റ്റി നേരിട്ടിരുന്നു. പിന്നീട് മികച്ച തിരിച്ചുവരവ് നടത്തിയ താരം രണ്ടാം സ്ഥാനത്തിനായി ശക്തമായ പോരാട്ടം നടത്തിയെങ്കിലും, അവസാനഘട്ടത്തില്‍ സേഫ്റ്റി കാര്‍ സാഹചര്യത്തില്‍ ഫെരാരി സ്വീകരിച്ച പിറ്റ് തന്ത്രം തിരിച്ചടിയായി. ഇതോടെ മെഴ്സിഡസിന്റെ ജോര്‍ജ് റസലിന് പിന്നിലേക്ക് പിന്തള്ളപ്പെട്ട ഹാമില്‍ട്ടണ്‍ മൂന്നാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. മത്സരശേഷം മഞ്ഞക്കൊടി നിയമലംഘനവുമായി ബന്ധപ്പെട്ട് ഹാമില്‍ട്ടണെതിരെ അന്വേഷണം തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, മത്സരം മുഴുവന്‍ നിയന്ത്രിച്ച ലെക്ലെര്‍ക് 2024 യു.എസ്. ഗ്രാന്‍ഡ് പ്രിക്സിന് ശേഷമുള്ള ആദ്യ വിജയമാണ് സ്വന്തമാക്കിയത്. അവസാന ലാപ്പുകള്‍ക്ക് മുമ്പ് മാക്‌സ് വെര്‍സ്റ്റാപ്പന്‍ അപകടത്തില്‍പ്പെട്ടതോടെ സേഫ്റ്റി കാര്‍ ഇറക്കുകയും മത്സരം വീണ്ടും പുനരാരംഭിക്കാതെയാണ് ഫിനിഷ് ചെയ്യുകയും ചെയ്തു. ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മെഴ്സിഡസിന്റെ കിമി ആന്റൊനെല്ലി 179 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ജോര്‍ജ് റസല്‍ 136 പോയിന്റോടെ രണ്ടാം സ്ഥാനത്തും ഹാമില്‍ട്ടണ്‍ 132 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. ലെക്ലെര്‍ക്കിന്റെ വിജയം ഫെരാരിയുടെ കിരീട പ്രതീക്ഷകള്‍ക്കും പുതുജീവന്‍ നല്‍കിയിട്ടുണ്ട്. അടുത്ത ഗ്രാന്‍ഡ് പ്രിക്സ് ജൂലൈ 19ന് ബെല്‍ജിയത്തിലെ പ്രശസ്തമായ സ്പാ-ഫ്രാങ്കോര്‍ചാംപ്സ് സര്‍ക്യൂട്ടില്‍ നടക്കും.

Tags: Lewis HamiltonBritish GP podium in P3Leclerc wins
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies