ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2026, 04:41 pm IST
Facebook
Twitter
WhatsAppTelegram

അക്രാ: ഫിഫ ലോകകപ്പില്‍ ഘാനയുടെ കുതിപ്പ് പ്രീക്വാര്‍ട്ടറില്‍ അവസാനിച്ചതിന് പിന്നാലെ മുഖ്യപരിശീലകന്‍ കാര്‍ലോസ് ക്വെയ്റോസ് സ്ഥാനം രാജിവെച്ചു. വെറും മൂന്ന് മാസം മുമ്പ് ചുമതലയേറ്റ 73-കാരന്‍ ലോകകപ്പ് ദൗത്യത്തിന് പിന്നാലെയാണ് പടിയിറങ്ങിയത്. ഏപ്രിലിലാണ് ക്വെയ്റോസ് ഘാനയുടെ പരിശീലക സ്ഥാനമേറ്റെടുത്തത്. ഗ്രൂപ്പ് എല്‍-ല്‍ മൂന്നാം സ്ഥാനക്കാരായാണ് ഘാന നോക്കൗട്ട് ഘട്ടത്തിലെത്തിയത്.

പനാമയെ തോല്‍പ്പിക്കുകയും ഇംഗ്ലണ്ടിനെ സമനിലയില്‍ തളയ്‌ക്കുകയും ചെയ്ത ഘാന, ക്രൊയേഷ്യയോട് തോറ്റിരുന്നു. തുടര്‍ന്ന് പ്രീക്വാര്‍ട്ടറില്‍ കൊളംബിയയോട് 1-0ന് പരാജയപ്പെട്ടതോടെ ലോകകപ്പ് സ്വപ്‌നം അവസാനിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ രാജി പ്രഖ്യാപിച്ച ക്വെയ്റോസ്, ഘാനയ്‌ക്കൊപ്പമുള്ള ഹ്രസ്വകാല യാത്രയെ അഭിമാനകരമെന്ന് വിശേഷിപ്പിച്ചു.

ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ വേദിയില്‍ ‘ബ്ലാക്ക് സ്റ്റാര്‍സ്’ ടീമിന് വീണ്ടും ബഹുമാനവും വിശ്വാസ്യതയും നേടിക്കൊടുക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ‘ഘാനയുടെ ഭാവി മൈതാനത്ത് മാത്രമല്ല നിര്‍മിക്കപ്പെടേണ്ടത്. രാജ്യത്തിന്റെ മികച്ച ഫുട്‌ബോള്‍ പ്രതിഭകളെ വളര്‍ത്താനും സംരക്ഷിക്കാനും അനുയോജ്യമായ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയാണ് യഥാര്‍ഥ വിജയം ആരംഭിക്കുന്നത്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോള്‍ മാത്രം നേടിയ ഘാന മൂന്ന് ഗോള്‍ വഴങ്ങിയിരുന്നു. ടീമിന്റെ കളിശൈലിയെ വിമര്‍ശനം നേരിട്ടെങ്കിലും താരങ്ങളുടെയും പരിശീലക സംഘത്തിന്റെയും ആത്മസമര്‍പ്പണത്തെയും പോരാട്ടവീര്യത്തെയും ക്വെയ്റോസ് അഭിനന്ദിച്ചു. ഇതോടെ തുടര്‍ച്ചയായി അഞ്ചാം ലോകകപ്പില്‍ ദേശീയ ടീമിനെ പരിശീലിപ്പിച്ചെന്ന നേട്ടവും ക്വെയ്റോസിന്റെ പേരിലായി. മുമ്പ് ഇറാന്‍, പോര്‍ച്ചുഗല്‍, ഈജിപ്ത് എന്നീ ടീമുകളെയും അദ്ദേഹം ലോകകപ്പില്‍ പരിശീലിപ്പിച്ചിരുന്നു.

സെപ്റ്റംബറില്‍ ആരംഭിക്കുന്ന 2027 ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ മത്സരങ്ങളിലാകും ഘാനയുടെ അടുത്ത അന്താരാഷ്‌ട്ര മത്സരം. ഗ്രൂപ്പ് സിയില്‍ ഐവറി കോസ്റ്റ്, ഗാംബിയ, സൊമാലിയ എന്നിവര്‍ക്കൊപ്പമാണ് ഘാനയുടെ സ്ഥാനം. 2025 പതിപ്പിന് യോഗ്യത നേടാനാകാതിരുന്നതിന് പിന്നാലെ ഇത്തവണ ഫൈനല്‍ റൗണ്ടിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലാക്ക് സ്റ്റാര്‍സ് ഇറങ്ങുന്നത്.

Tags: Carlos QueirozGhana head coachtepped down
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies