നഗരത്തിലെ പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിന് പിന്നിൽ സിപിഎം നേതൃത്വം; മുൻ മന്ത്രിയടക്കം ഉന്നതനേതാക്കൾക്ക് പങ്ക്; അറസ്റ്റിലായ ഷമീർ സജീവ പ്രവർത്തകൻ: മേയർ വി.വി. രാജേഷ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഗരത്തിലെ പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിന് പിന്നിൽ സിപിഎം നേതൃത്വം; മുൻ മന്ത്രിയടക്കം ഉന്നതനേതാക്കൾക്ക് പങ്ക്; അറസ്റ്റിലായ ഷമീർ സജീവ പ്രവർത്തകൻ: മേയർ വി.വി. രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 12:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലുമായി മാലിന്യം തള്ളുന്നതിന് പിന്നിൽ സിപിഎം നേതൃത്വമെന്ന് മേയർ വി.വി. രാജേഷ്. സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ഷമീർ സിപിഎം പ്രവർത്തകനാണെന്നും നഗരത്തെ മനഃപൂർവം മലിനമാക്കി ഭരണസംവിധാനത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്നും മേയർ ചൂണ്ടിക്കാട്ടി. ഷമീറിന് സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്. ഷമീറിനൊപ്പം സിപിഎമ്മിന്റെ ചാല ഏരിയ സെക്രട്ടറി സുന്ദർ നിൽക്കുന്ന ചിത്രവും മേയർ പുറത്തുവിട്ടു.

സംഭവത്തിൽ പിടിയിലായ ഷമീർ അനധികൃതമായി മാലിന്യം ശേഖരിച്ച് നഗരത്തിലെ വിവിധ സ്ഥലങ്ങളിലും ജലാശയങ്ങളിലുമായി തള്ളിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് അന്വേഷണം ശക്തമായതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നെങ്കിലും പിന്നീട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മാലിന്യം തള്ളുന്ന സംഭവം കണ്ടെത്തി തടയാൻ ശ്രമിച്ച നഗരസഭാ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം വാഹനം ഇടിപ്പിച്ച സംഭവവും ഇതേ ശൃംഖലയുടെ ഭാഗമാണ്. ഉദ്യോഗസ്ഥന്റെ ജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിലായിരുന്നു ആക്രമണമെന്നതിനാൽ സംഭവവും ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയുടെ നിലവിലെ മാലിന്യ സംസ്കരണ സംവിധാനം സിപിഎം ഭരണകാലത്ത് നടപ്പാക്കിയ പദ്ധതിയാണെന്നും അതിൽ നിരവധി പോരായ്മകളുണ്ടെന്നും മേയർ പറഞ്ഞു. അതിനാൽ മാലിന്യ സംസ്കരണത്തിന് സമഗ്രമായ പുതിയ പദ്ധതി നടപ്പാക്കും. തെരഞ്ഞെടുപ്പിന് ശേഷം ആറുമാസം പിന്നിട്ടിട്ടും നഗരസഭാ ഭരണത്തിനെതിരെ കാര്യമായ ആരോപണങ്ങൾ ഉയർത്താൻ കഴിയാതിരുന്നതിനാലാണ് സിപിഎം നേരിട്ട് മാലിന്യം തള്ളുന്ന രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും മേയർ വിമർശിച്ചു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നഗരത്തെ തകർക്കാനുള്ള രാഷ്‌ട്രീയമാണ് സിപിഎം സ്വീകരിക്കുന്നതെന്നും ഇത്തരം നടപടികൾ ജനങ്ങൾ തിരിച്ചറിയുമെന്നും മേയർ പറഞ്ഞു. മുൻ മന്ത്രിക്ക് അടക്കം ഇതിൽ പങ്കുണ്ട്. സംഭവത്തിൽ ഉന്നതതല ഗൂഢാലോചനയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags: Mayor Adv V V rajesh
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies