തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്ത അജികുമാറിനെ ചോദ്യം ചെയ്യലിനായി തിരുവനന്തപുരം പൊലീസ് ക്ലബ്ബിലേക്ക് എത്തിച്ചു.
നേരത്തെ ഇതേ കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്‌ഐടി കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.















