കൊച്ചി: പനമ്പള്ളി നഗറിലെ അനുമതിയില്ലാത്ത സിജെപി അനുകൂല സമര പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.
റാപ്പർ വേടന്റെ മാനേജർ വിഘ്‌നേഷ് ഉൾപ്പെടെ കണ്ടാലറിയാവുന്ന 99 പേർക്കെതിരെയാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കുകയും പൊതുവഴി തടസ്സപ്പെടുത്തുകയും ചെയ്തെന്നതാണ് കേസ്.
ജൂലൈ 22-ന് ഡൽഹിയിലെ പാറ്റ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പനമ്പിള്ളി നഗരിൽ ‘പാട്ടും പ്രതിഷേധവും’ എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. റാപ്പർ വേടനും ഗബ്രിയും പരിപാടിയിൽ പങ്കെടുത്തു.