ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2026, 09:04 am IST
FacebookTwitterWhatsAppTelegram

കൊയിലാണ്ടി: മാലിന്യ ശേഖരണത്തിനിടെ ഹരിതകര്‍മസേനാംഗങ്ങളെ ഞെട്ടിച്ച് മാലിന്യച്ചാക്കിനുള്ളില്‍ ജീവനുള്ള പെരുമ്പാമ്പ്. കോഴിക്കോട് കൊയിലാണ്ടി നഗരസഭയുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്.) സെന്ററിലാണ് അപൂര്‍വവും അപകടകരവുമായ സംഭവം ഉണ്ടായത്. ചാക്ക് തുറന്നയുടന്‍ പെരുമ്പാമ്പ് പുറത്തേക്ക് ചാടിയെങ്കിലും ജീവനക്കാര്‍ തലനാരിഴയ്‌ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

മുത്താമ്പി പാലത്തിന് സമീപമുള്ള എം.സി.എഫ്. സെന്ററിലെത്തിച്ച മാലിന്യച്ചാക്ക് വീണ്ടും ഉപയോഗിക്കാനായി തുറന്നപ്പോഴാണ് ചാക്കിനുള്ളില്‍ ജീവനോടെയുണ്ടായിരുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഹരിതകര്‍മസേനാംഗങ്ങളായ റീന, ഇബ്‌ന, സലീല എന്നിവരാണ് സംഭവം നേരില്‍ കണ്ടത്. രണ്ടുദിവസം മുമ്പ് ശേഖരിച്ച ചാക്കായതിനാല്‍ അതില്‍ വീണ്ടും മാലിന്യം നിറയ്‌ക്കാനായിരുന്നു ജീവനക്കാര്‍ ശ്രമിച്ചത്. ചാക്കിന്റെ കെട്ടഴിച്ചതോടെ പെരുമ്പാമ്പ് പുറത്തേക്ക് ഇഴഞ്ഞിറങ്ങുകയായിരുന്നു.

ആദ്യം ചത്ത പാമ്പാണെന്നാണ് കരുതിയതെങ്കിലും അത് ചലിക്കാന്‍ തുടങ്ങിയതോടെയാണ് സ്ഥിതിയുടെ ഗൗരവം മനസ്സിലായത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ മുന്‍പും പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിലും മനഃപൂര്‍വം ജീവനുള്ള പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി മാലിന്യമായി കൈമാറുന്ന സംഭവം ഇതാദ്യമാണെന്ന് ഹരിതകര്‍മസേനാംഗങ്ങള്‍ പറഞ്ഞു. ഇത്തരം പ്രവൃത്തി തങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ കൊയിലാണ്ടി നഗരസഭ അന്വേഷണം ആരംഭിച്ചു. ചാക്ക് ഏത് പ്രദേശത്തുനിന്നാണ് ശേഖരിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പ്രതിയെ തിരിച്ചറിയുന്നതിനായി സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും അധികൃതര്‍ പരിശോധിച്ചുവരികയാണ്.

Tags: SackKOILANDIpython foundharithakarma sena
ShareTweetSendShare

More News from this section

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

Latest News

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies