തൃശ്ശൂർ: തൃശ്ശൂർ മാപ്രാണത്ത് ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും യുവാക്കൾ മർദ്ദിച്ചു. കളപ്പുരയ്‌ക്കൽ വീട്ടിൽ രാജൻ എന്നയാളാണ് യുവാക്കൾ മർദ്ദിച്ചത്.
കടയിൽ സിഗരറ്റ് ഇല്ലെന്ന് പറഞ്ഞതോടെ തർക്കം തുടങ്ങിയത്. പിന്നാലെ പ്രകോപിതരായ ഇരുവരും രാജനെയും കടയുടമയെയും മർദിക്കുകയായിരുന്നു. ആക്രമണത്തിനിടെ രാജന്റെ കഴുത്തിലുണ്ടായിരുന്ന മാലയും പൊട്ടിപ്പോയി. നാട്ടുകാർ ഇടപെട്ട് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മാല തിരികെ ലഭിച്ചത്.
യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.