ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: എംഡിഎംഎ ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ അധ്യാപിക കാവ്യയെ സർവീസിൽ നിന്ന് പുറത്താക്കി. പേരാമ്പ്ര ബി.ആർ.സി.യിലെ താൽക്കാലിക സ്പെഷ്യൽ എഡ്യൂക്കേറ്ററായിരുന്നു കൂരാച്ചുണ്ട് സ്വദേശിനിയായ കാവ്യ.

ഇന്നലെയാണ് വടകര പൊലീസ് കാവ്യയെ അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ താൽക്കാലിക കായിക അധ്യാപികയായ കീർത്തനയും നേരത്തെ അറസ്റ്റിലായിരുന്നു. കീർത്തനയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാവ്യയുടെ പങ്ക് വ്യക്തമായത്.

അന്വേഷണത്തിൽ, എംഡിഎംഎ വാങ്ങാൻ എത്തുന്നവർ പണം കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. പണം ലഭിച്ചാൽ ലഹരി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ആവശ്യക്കാർക്ക് കൈമാറുന്നതായിരുന്നു കാവ്യയുടെ ചുമതലയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

കേസിൽ കൂടുതൽ പ്രതികളെയും സാമ്പത്തിക ഇടപാടുകളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ലഹരി വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം

Share