മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ 64-കാരൻ മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: രാമന്തളിയിൽ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ 64-കാരൻ മരിച്ചു. പയ്യന്നൂർ സ്വദേശിയും വ്യാപാരിയുമായ സി. എ. ഇസ്മായിൽ ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ രാമന്തളി ജുമാ മസ്ജിദിന് സമീപത്തായിരുന്നു അപകടം. മരക്കൊമ്പ് ദേഹത്തേക്ക്  തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. പ്രദേശത്ത് ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ മരങ്ങളുടെ സമീപത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Share