ശബരിമല നെയ് വിവാദം: 'ക്രമക്കേടില്‍ മില്‍മയ്ക്ക് പങ്കില്ല'; അന്വേഷണത്തെ സ്വാഗതം ചെയ്ത് ചെയര്‍മാന്‍
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല നെയ് വിവാദം: ‘ക്രമക്കേടില്‍ മില്‍മയ്‌ക്ക് പങ്കില്ല’; അന്വേഷണത്തെ സ്വാഗതം ചെയ്ത് ചെയര്‍മാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 06:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശബരിമല നെയ് ക്രമക്കേട് വിവാദത്തില്‍ മില്‍മയ്‌ക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. മില്‍മ വിതരണം ചെയ്ത നെയ്യില്‍ ഗുണനിലവാര പ്രശ്‌നമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഒരിക്കലും ഉന്നയിച്ചിട്ടില്ലെന്നും, മില്‍മയുടെ നെയ് വേണ്ടെന്ന തീരുമാനമെടുത്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ മില്‍മയുടെ ബ്രാന്‍ഡിന് ദോഷം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേവസ്വം ബോര്‍ഡ് കൈമാറിയ നെയ്യുടെ മുഴുവന്‍ തുകയും ഇതിനകം നല്‍കിയിട്ടുണ്ടെന്നും കെ.എസ്. മണി വ്യക്തമാക്കി. മില്‍മയില്‍ നിന്ന് അയച്ച ശുദ്ധ നെയ് മാറ്റി നിലവാരം കുറഞ്ഞ നെയ് നിറച്ചിട്ടുണ്ടോ എന്നത് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

‘ടിന്‍ തുറന്ന് നിലവാരം കുറഞ്ഞ നെയ് നിറച്ചോ എന്നത് അന്വേഷണത്തില്‍ തെളിയണം. അയച്ച എല്ലാ നെയ്യും മില്‍മയുടെ ഗുണനിലവാര പരിശോധനയ്‌ക്ക് ശേഷമാണ് കൈമാറിയത്. ദേവസ്വം വിജിലന്‍സിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അന്വേഷണത്തില്‍ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കും,’ അദ്ദേഹം വ്യക്തമാക്കി.

ക്ഷീരകര്‍ഷകര്‍ക്ക് സഹായമാകുമെന്ന നിലയിലാണ് മില്‍മയുടെ നെയ് വാങ്ങണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടതെന്നും കെ.എസ്. മണി പറഞ്ഞു. എന്നാല്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ് തന്നെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മതിയെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചതെന്നും, മില്‍മയുടെ നെയ് ഒഴിവാക്കിയെന്ന പ്രചാരണം ചില കേന്ദ്രങ്ങള്‍ മനഃപൂര്‍വം നടത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

മില്‍മയില്‍ നിന്ന് കയറ്റിയ ശുദ്ധ നെയ് മാറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള വിലകുറഞ്ഞതും നിലവാരം കുറഞ്ഞതുമായ നെയ് ശബരിമലയില്‍ എത്തിച്ചെന്ന ആരോപണമാണ് വിവാദത്തിന് ആധാരം. മുന്‍ സീസണിലാണ് സംഭവം നടന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏകദേശം 1.67 ലക്ഷം ലിറ്റര്‍ നിലവാരമില്ലാത്ത നെയ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ 85 ലക്ഷം രൂപയ്‌ക്കുമേല്‍ നഷ്ടം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വര്‍ഷം അരവണ നിര്‍മ്മാണത്തിനായി പുറത്തുനിന്ന് നെയ് വാങ്ങേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ് ആവശ്യത്തിന് ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Tags: SABARIMALAGheeMilmachairman
ShareTweetSendShare

More News from this section

സംസ്ഥാനത്ത് മഴ കനക്കും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, പമ്പ കരകവിഞ്ഞ് പ്രളയഭീതി

ബീമാ പള്ളിക്ക് സമീപം വൻ ലഹരിവേട്ട; 37 ലക്ഷത്തിലേറെ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി

ഡിജിപിയായി എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം: ‘എന്താണ് ഈ തിടുക്കം?’; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

അരക്ഷിതാവസ്ഥയിൽ ജിവിക്കുന്ന നടക്കാൻ കഴിയാത്ത അമ്മയെയും അഞ്ചുവയസുകാരനായ മകനെയും ആർ.ഡി.ഒ. സന്ദർശിക്കണം : മനുഷ്യാവകാശ കമ്മീഷൻ

പാനൂരിൽ ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകർക്ക് 16 വർഷം തടവ്

വാടകയ്‌ക്ക് വീട് നോക്കാനെന്ന വ്യാജേന എത്തി കവർച്ച; കണ്ണിൽ മുളകുപൊടി എറിഞ്ഞ് ദമ്പതികളെ ആക്രമിച്ച് 15 പവൻ സ്വർണം കവർന്നു

Latest News

അഞ്ച് വര്‍ഷത്തെ അധ്യായം അവസാനിച്ചു; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ടി. ദിലീപ്

റൊണാള്‍ഡോ വിവാഹിതനാകുന്നു? മെദീരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, റിപ്പോര്‍ട്ടുകള്‍ പുറത്ത്

ശബരിമല നെയ് വിവാദം: ‘ക്രമക്കേടില്‍ മില്‍മയ്‌ക്ക് പങ്കില്ല’; അന്വേഷണത്തെ സ്വാഗതം ചെയ്ത് ചെയര്‍മാന്‍

സുശീല്‍ കുമാറിന് പിന്നാലെ ചരിത്രമെഴുതി സിതേന്ദര്‍; ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 13 മെഡല്‍ തിളക്കം

മഴക്കെടുതിയിൽ കൈത്താങ്ങായി ബിജെപി–സേവാഭാരതി; പിന്തുണയുമായി ബി.ബി. ഗോപകുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം

‘ഡല്‍ഹിയെ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് തലസ്ഥാനമാക്കും’; വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

‘ക്രിമിനലുകൾ നുഴഞ്ഞുകയറുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്’; കേട്ടഭാവം നടിക്കാതെ പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്; വീഡിയോ പുറത്ത്

ഗ്ലാസ്ഗോയില്‍ കൊടിയിറങ്ങി; 39 മെഡലുകളുമായി ഇന്ത്യ നാലാമത്, ഇനി അഹമ്മദാബാദ് 2030ല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies