വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്ന് മന്ത്രിമാർ; കേന്ദ്ര നിയമത്തെ തള്ളിപ്പറഞ്ഞ് കേരളം, മുസ്‌ലിം ലീഗ് നിലപാടിനൊപ്പം കോൺഗ്രസും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്ന് മന്ത്രിമാർ; കേന്ദ്ര നിയമത്തെ തള്ളിപ്പറഞ്ഞ് കേരളം, മുസ്‌ലിം ലീഗ് നിലപാടിനൊപ്പം കോൺഗ്രസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 08:34 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ദേശീയഗീതമായ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര നിർദേശത്തെ ചൊല്ലി കേരളത്തിൽ വീണ്ടും രാഷ്‌ട്രീയ വിവാദം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കില്ലെന്ന നിലപാടുമായി മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ, എൻ. ഷംസുദ്ദീൻ എന്നിവർ രംഗത്തെത്തി. കേന്ദ്ര സർക്കാർ പാസാക്കിയ നിയമം ലോക്സഭയും രാജ്യസഭയും അംഗീകരിച്ച് രാഷ്‌ട്രപതിയുടെ അനുമതിയും ലഭിച്ചിട്ടും അത് സംസ്ഥാന സർക്കാരിന് ബാധകമല്ലെന്ന നിലപാടാണ് മന്ത്രിമാർ സ്വീകരിച്ചിരിക്കുന്നത്

മുസ്ലിം ലീഗിനെ തൃപ്തിപ്പെടുത്താനാണ് വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിനെതിരെ കോണ്‍ഗ്രസും രംഗത്ത് വന്നത്.

വന്ദേമാതരത്തിന്റെ 150 ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഗീതം മുഴുവനായി ആലപിക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ ഇത് വലിയ വിവാദത്തിന് വഴിതെളിച്ചു. ഗവര്‍ണര്‍ പങ്കെടുത്ത സര്‍ക്കാര്‍ പരിപാടികളില്‍ പോലും ആദ്യ ചരണം മാത്രമാണ് ആലപിച്ചത്. വിമര്‍ശനം ഉയര്‍ന്നതോടെ വന്ദേമാതരം മുഴുവനും ആലപിക്കണമെന്ന നിയമം ഇല്ലെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെ വ്യക്തമാക്കിയത്.

ഇതോടെയാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ നിയമമാക്കാന്‍ തീരുമാനിച്ചത്. ദേശീയഗാനമായ ‘ജനഗണമന യ്‌ക്ക് ലഭിക്കുന്ന അതേ നിയമപരിരക്ഷയും പദവിയും ദേശീയ ഗീതമായ വന്ദേമാതരത്തിനും ലഭിക്കുന്നതാണ് ഭേദഗതി.

എന്നാല്‍ നിയമമായപ്പോള്‍ ഉത്തരവ് ഇറക്കിയ ചീഫ് സെക്രട്ടറിക്കെതിരെയായി സര്‍ക്കാര്‍. കേന്ദ്രം നിയമം പാസാക്കിയെങ്കിലും തങ്ങള്‍ പഴയതുപോലെ ആദ്യത്തെ ഭാഗം മാത്രമെ ആലപിക്കൂ എന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കുന്നത്. ലോക്ഭവനാണ് ഉത്തരവ് ഇറക്കിയതെന്ന് ആരോപിച്ച് വിവാദത്തിനും തിരികൊളുത്തി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കാനുള്ള നിര്‍ദേശം നല്‍കേണ്ടത് ചീഫ് സെക്രട്ടറിയാണ്. അതിനാലാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വന്ദേമാതരം പൂര്‍ണരൂപത്തില്‍ പാടണമെന്ന് ചീഫ് സെക്രട്ടറി വിശ്വനാഥ സിന്‍ഹ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് നിലവിലുള്ള പഴയ പ്രോട്ടോക്കോള്‍ തന്നെ തുടരുമെന്ന് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. വന്ദേമാതരത്തിലെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രമായിരിക്കും സര്‍ക്കാര്‍ പരിപാടികളില്‍ ആലപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ട ആവശ്യമില്ലെന്നും മുസ്ലിം ലീഗിന്റെ നിലപാട് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിന് സമാനമാണെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനമല്ലെന്നും, ലോക്ഭവനില്‍ നിന്നുള്ള അറിയിപ്പ് ഫോര്‍വേഡ് ചെയ്യുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയതതെന്നും മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു.

(എ ഐ ഉപയോഗിച്ച് നിർമ്മിച്ച പ്രതീകാത്മക ചിത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്)

Tags: kerala governmentkerala ministersVande Mataram ControversyVande Mataram Full VersionCongress Muslim League
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies