സിറാജിന്റെ സിക്സര്‍ വെടിക്കെട്ട്; ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് തകര്‍പ്പന്‍ ജയവുമായി ഇന്ത്യ
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സിറാജിന്റെ സിക്സര്‍ വെടിക്കെട്ട്; ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 01:52 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി. ഒന്നാം ടെസ്റ്റിന് ഇറങ്ങും മുമ്പ് ആത്മവിശ്വാസം ഉയര്‍ത്തിയാണ് ഇന്ത്യ സന്നാഹ മത്സരം പൂര്‍ത്തിയാക്കിയത്.

ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സിന് ഡിക്ലയര്‍ ചെയ്ത ഇന്ത്യ, ശ്രീലങ്ക ഇലവനെ 363 റണ്‍സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഡിക്ലയര്‍ ചെയ്യാന്‍ അനുവദിച്ചു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. 207 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം.

ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 105 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി. യശസ്വി 61 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. ഗില്‍ 44 റണ്‍സെടുത്തു. തുടര്‍ന്ന് ഋഷഭ് പന്ത് 28 റണ്‍സും ധ്രുവ് ജുറേല്‍ 17 റണ്‍സും നേടി. രവീന്ദ്ര ജഡേജ 22 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി. വാലറ്റത്ത് മുഹമ്മദ് സിറാജിന്റെ വെടിക്കെട്ടാണ് ഇന്ത്യയുടെ ജയത്തിന് വേഗം കൂട്ടിയത്.

വെറും 15 പന്തില്‍ നാല് സിക്സും ഒരു ഫോറും സഹിതം പുറത്താകാതെ 32 റണ്‍സെടുത്ത സിറാജ് അതിവേഗം ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു. അവസാന ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ പറത്തിയ സിറാജ് പിന്നാലെ ഫോറും നേടിയതോടെ ഇന്ത്യയുടെ ജയം ഉറപ്പായി. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്‌സില്‍ നിഷാന്‍ ഫെര്‍ണാണ്ടോ 63 റണ്‍സുമായി തിളങ്ങി. അഞ്ജല ബണ്ഡാര 35 റണ്‍സും നിപുണ്‍ ധനഞ്ജയ 45 റണ്‍സും നേടി. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ഗുര്‍നൂര്‍ ബ്രാറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്‌ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

ഒന്നാം ഇന്നിങ്‌സില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യയുടെ സ്‌കോറിന് കരുത്തായത്. 142 റണ്‍സുമായി താരം പുറത്താകാതെ നിന്നു. 18 ഫോറുകളാണ് ദേവ്ദത്തിന്റെ ഇന്നിങ്‌സ് അലങ്കരിച്ചത്. രവീന്ദ്ര ജഡേജ 63 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി. കെ.എല്‍. രാഹുല്‍ 40 റണ്‍സും മാനവ് സുതര്‍ 41 റണ്‍സും സാരാംശ് ജെയ്ന്‍ 22 റണ്‍സും നേടി. ഗുര്‍നൂര്‍ ബ്രാര്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ അതിവേഗം നഷ്ടപ്പെട്ട് ഒരുഘട്ടത്തില്‍ സമ്മര്‍ദ്ദത്തിലായെങ്കിലും ജഡേജയും മാനവ് സുതറും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ കരകയറ്റിയത്. ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക ഇലവന്‍ മികച്ച തുടക്കമാണ് നേടിയത്. നിഷാന്‍ ഫെര്‍ണാണ്ടോ, രവിന്ദു രസന്ത, സോനല്‍ ദിനുഷ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രവിന്ദു രസന്ത 71 റണ്‍സുമായി ടോപ് സ്‌കോററായി. നിഷാന്‍ 66 റണ്‍സും ദിനുഷ 52 റണ്‍സും നേടി.

എന്നാല്‍ പിന്നീട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കളിയില്‍ പിടിമുറുക്കി. രവീന്ദ്ര ജഡേജ, മാനവ് സുതര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി ശ്രീലങ്കന്‍ മുന്നേറ്റത്തിന് തടയിട്ടു. പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇല്ലാതെയാണ് ഇന്ത്യ സന്നാഹ മത്സരത്തിനിറങ്ങിയത്. വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് ടീമിനെ നയിച്ചത്. സന്നാഹ മത്സരത്തിലെ ജയത്തോടെ ആത്മവിശ്വാസം നേടിയ ഇന്ത്യ ഇനി ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കായി ഒരുങ്ങുകയാണ്.

Tags: Warm up MatchINDIA WINSindia vs srilanka
Share
Tweet
SendShare

More News from this section

എട്ട് വര്‍ഷത്തെ പരിചയം, ഒടുവില്‍ വിവാഹം; ടെലിവിഷന്‍ താരം ചാര്‍ലി ചൗഹാന്റെ കൈപിടിച്ച് ക്രിക്കറ്റ് താരം രമണ്‍ദീപ് സിങ്

സായ് സുദര്‍ശന് പരിക്ക്, സര്‍ഫറാസിന് വിളിയെത്തി; ശ്രീലങ്കന്‍ പരമ്പരയില്‍ നിര്‍ണായക അവസരം

സായ് സുദര്‍ശന്‍ പുറത്ത്; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി, മൂന്നാം നമ്പറില്‍ പുതിയ താരം

കെ.സി.എൽ ചിറകിലേറി ഐപിഎൽ സ്വപ്നങ്ങളിലേക്ക്

സെഞ്ചുറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മൂന്നാം നമ്പര്‍ ഉറപ്പിക്കുമോ?

‘എന്റെ നാട്ടിലേക്ക് മടങ്ങണം, ഭൂമി വേണം’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് സഹായം തേടി ഋഷഭ് പന്ത്

Latest News

തൃശൂരിൽ പന്നിപ്പനി; കുന്നംകുളം പിഗ് ബ്രീഡിങ് യൂണിറ്റിൽ രോഗബാധ; നിയന്ത്രണങ്ങളുമായി ഭരണകൂടം

പന്ത് ഹൈവേയിലേക്ക്, പിന്നാലെ കാറുകള്‍ കൂട്ടിയിടിച്ചു; ഫുട്‌ബോള്‍ മത്സരത്തിനിടെ ഞെട്ടിക്കുന്ന അപകടം, വീഡിയോ വൈറല്‍

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ‘ജിഎസ്ടി കൊള്ള’? ബലിത്തറയുടെ പേരിൽ പൂജാരിമാരിൽ നിന്ന് 18% നികുതി; ബില്ലിലും ക്രമക്കേട്

വീണ്ടും ന്യൂനമർദ സാധ്യത; വെള്ളിയാഴ്ച വരെ മഴ തുടരും, പത്തനംതിട്ടയിലും ഇടുക്കിയിലും ശക്തമായ കാറ്റിന് മുന്നറിയിപ്പ്

രക്ഷാപ്രവർത്തന വാഹനത്തിന് പിഴയിട്ട സംഭവം; എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം, ഇന്ന് മുതൽ ‘സീറോ ചലാൻ’ സമരവുമായി ജീവനക്കാരുടെ സംഘടനകൾ

യോഗത്തിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു, സ്ഥലംമാറ്റത്തിൽ മനോവിഷമമുണ്ടായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ്

‘റസ്റ്റോറന്റുകാരനുമായി വഴക്കിട്ടോ?’; ലവ്ലിനയോട് മോദിയുടെ ചോദ്യം, മീരാഭായിയുടെ വാക്കുകളില്‍ വികാരനിര്‍ഭരനായി പ്രധാനമന്ത്രി

ചരിത്ര സത്യം പറഞ്ഞതിന് അധ്യാപകനെ ശിക്ഷിക്കുന്നത് പ്രതിഷേധാർഹം; പോരാട്ടത്തിൽ ഗുരുപ്രസാദ് മാസ്റ്റർക്കൊപ്പം ശക്തമായി നിലകൊള്ളും: ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies