ചെന്നൈ: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആദ്യം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ സർക്കുലർ. കീഴ്‌ക്കോടതികൾക്ക് നൽകിയ നിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വന്ദേമാതരത്തിന് ശേഷം ദേശീയപതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യും.
ഹൈക്കോടതി രജിസ്ട്രാർ ജനറൽ പുറത്തിറക്കിയ സർക്കുലറിലാണ് പരിപാടികളുടെ ക്രമം വ്യക്തമാക്കിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി, തമിഴ്നാട് സ്റ്റേറ്റ് ജുഡീഷ്യൽ അക്കാദമി, പ്രാദേശിക കേന്ദ്രങ്ങൾ, ജില്ലാ ജുഡീഷ്യറി യൂണിറ്റുകൾ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കും ഇതേ ക്രമം പിന്തുടരും.
സംസ്ഥാന സർക്കാർ ചടങ്ങുകളിൽ തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കണമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉത്തരവിറക്കി ദിവസങ്ങൾക്കുള്ളിലാണ് ഹൈക്കോടതിയുടെ സുപ്രധാന നീക്കം.