സ്പിന്നില്‍ കറങ്ങി ലങ്ക; 284ന് റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്പിന്നില്‍ കറങ്ങി ലങ്ക; 284ന് റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 05:44 pm IST
Facebook
Twitter
WhatsAppTelegram

ഗാള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം മഴയെ തുടര്‍ന്ന് നേരത്തെ അവസാനിപ്പിച്ചെങ്കിലും മത്സരത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 462 റണ്‍സിന് മറുപടിയായി ശ്രീലങ്ക 284 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യക്ക് 178 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. മാനവ് സുതാര്‍ നാല് വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും വീഴ്‌ത്തിയാണ് ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 76 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് സുതാര്‍ നേടിയത്. ജഡേജ 57 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കി.

99 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ശ്രീലങ്കയെ സോണല്‍ ദിനുഷയും നിരോഷന്‍ ഡിക്ക്വെല്ലയും ചേര്‍ന്നാണ് കരകയറ്റിയത്. നാലാം ടെസ്റ്റ് മാത്രം കളിക്കുന്ന ദിനുഷ കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ചപ്പോള്‍ ഡിക്ക്വെല്ല 80 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 146 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 79.4 ഓവറില്‍ ശ്രീലങ്കയുടെ ഇന്നിങ്‌സ് അവസാനിച്ചതിന് പിന്നാലെ മഴയെത്തുകയായിരുന്നു.

ഗ്രൗണ്ട് സ്റ്റാഫ് പിച്ചും ഔട്ട്ഫീല്‍ഡും പൂര്‍ണമായി മൂടിയതോടെ ശേഷിച്ച ഏകദേശം ഒരു മണിക്കൂര്‍ കളി നടത്താനാകാതെ അംപയര്‍മാര്‍ മൂന്നാം ദിനത്തെ കളി അവസാനിപ്പിച്ചു. നേരത്തെ ദേവ്ദത്ത് പടിക്കലിന്റെ തകര്‍പ്പന്‍ 167 റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യ 462 റണ്‍സെടുത്തത്. കെ.എല്‍. രാഹുല്‍ 82 റണ്‍സും ധ്രുവ് ജുറേല്‍ 51 റണ്‍സും നേടി ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് പിന്തുണ നല്‍കി. സ്‌കോര്‍: ഇന്ത്യ 462, ശ്രീലങ്ക 284 (79.4 ഓവര്‍) ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്.

Tags: india gets leadfirst inningsindia vs srilankatest match
Share
Tweet
SendShare

More News from this section

ജഡേജയ്‌ക്ക് ചരിത്രനേട്ടം; 4000 ടെസ്റ്റ് റണ്‍സും 350 വിക്കറ്റും നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

‘വളരെ സവിശേഷമായൊരു കാര്യം വരുന്നു’; മോഹന്‍ലാലിനൊപ്പം സഞ്ജുവിന്റെ സെല്‍ഫി; ആരാധകര്‍ ആകാംഷയില്‍

30 ടെസ്റ്റുകള്‍, 30 വേദികള്‍; സച്ചിനും മഞ്ജരേക്കറിനുമൊപ്പം അപൂര്‍വ റെക്കോര്‍ഡില്‍ യശസ്വി ജയ്‌സ്വാള്‍

മൂന്നാം ടെസ്റ്റില്‍ കന്നി സെഞ്ചുറി; സൗരവ് ഗാംഗുലിക്കൊപ്പമെത്തി ദേവ്ദത്ത് പടിക്കല്‍; 22 വര്‍ഷത്തിന് ശേഷം മൂന്നാം നമ്പറിലെ മലയാളി തിളക്കം

ഫുട്‌ബോളിന് പിന്നാലെ ക്രിക്കറ്റിലും സ്‌പെയിന്റെ കുതിപ്പ്; ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് തകര്‍ത്തു

ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രജയം; കങ്കാരുക്കളെ ഒന്‍പത് വിക്കറ്റിന് വീഴ്‌ത്തി ബംഗ്ലാദേശ്

Latest News

നെടുങ്കണ്ടത്ത് തോട്ടംതൊഴിലാളിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സോഷ്യൽ മീഡിയ സൗഹൃദം, പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ  ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ട്രെയിനിൽ ലഹരി കടത്ത്; 15 കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ കൊല്ലത്ത് പിടിയിൽ

സ്‌കോട്ട്‌ലന്‍ഡിന് പുതിയ പരിശീലകന്‍; സെബാസ്റ്റ്യന്‍ പോക്കോനോളിയ്‌ക്ക് ചുമതല

സ്പിന്നില്‍ കറങ്ങി ലങ്ക; 284ന് റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ഫെറാന്‍ ടോറസ്; 2031 വരെ കരാര്‍

 പതിനൊന്നും പതിമൂന്നും വയസുള്ള സഹോദരിമാരെ രണ്ടാനച്ഛൻ നിരന്തരം പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം വീതം കഠിനതടവ്

വന്ദേമാതരം ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കൽ: എം ടി രമേശ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies