സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു; അപകടം പാലക്കാട് കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: കോളേജിലേക്ക് പോകുന്നതിനിടെ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. പാലക്കാട് കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ബുധനാഴ്ച രാവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം. കോങ്ങാട് കരുണയിൽ ഗോപീകൃഷ്ണന്റെ മകൾ ഗൗരി ജി കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ കെമിസ്ട്രി രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു ഗൗരി.

രാവിലെ പതിവുപോലെ കോളേജിലേക്ക് പോകുന്നതിനായി സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു ഗൗരി. മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപമെത്തിയപ്പോഴാണ് വിദ്യാർഥിനി ബസിൽ നിന്ന് തെറിച്ചുവീണത്. ഗുരുതരമായി പരിക്കേറ്റ ഗൗരിക്ക് ജീവൻ രക്ഷിക്കാനായില്ല.

അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് കുടുംബവും സഹപാഠികളും. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാനുണ്ട്.

Share
Published by
ജനം വെബ്‌ഡെസ്ക്