കരുവാറ്റ കൊലപാതകം കൃത്യമായ ആസൂത്രണം; ശിവൻകുട്ടിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ പദ്ധതി, 'സ്പൈഡർ' സിനിമയിൽ നിന്ന് ആശയമെന്ന് പ്ലസ് വൺ വിദ്യാർഥിയുടെ മൊഴി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവാറ്റ കൊലപാതകം കൃത്യമായ ആസൂത്രണം; ശിവൻകുട്ടിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ പദ്ധതി, ‘സ്പൈഡർ’ സിനിമയിൽ നിന്ന് ആശയമെന്ന് പ്ലസ് വൺ വിദ്യാർഥിയുടെ മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 06:06 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകം പൊടുന്നനെ ഉണ്ടായതല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കൗമാര സംഘം കൃത്യം നടത്തിയതെന്നുമാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. 2017ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘സ്പൈഡർ’ൽ നിന്ന് കൊലപാതകത്തിന്റെ ആശയം ലഭിച്ചതായി പ്ലസ് വൺ വിദ്യാർഥി പൊലീസിന് മൊഴി നൽകി.

ശിവൻകുട്ടിയുടെ വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്ന് മുകളിൽ നിന്ന് വലിയ കല്ല് തലയിൽ ഇട്ട് കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതി. എന്നാൽ ഓടിന് താഴെ മച്ച് ഉണ്ടായിരുന്നതിനാൽ പദ്ധതി നടപ്പാക്കാനായില്ല. തുടർന്ന് മറ്റൊരു വഴിയിലൂടെ വീട്ടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു.

സംഭവത്തിന് മുമ്പ് തന്നെ ശിവൻകുട്ടിയെ കൊലപ്പെടുത്തുന്നതിനുള്ള വിവിധ മാർഗങ്ങൾ പ്രതികൾ ആലോചിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താനും വിഷം നൽകി കൊല്ലാനും ശ്രമം നടന്നിരുന്നു. വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുന്നതിനായി കരുനാഗപ്പള്ളിയിലെ ഒരു ക്വട്ടേഷൻ സംഘവുമായി കുട്ടികൾ ബന്ധപ്പെട്ടതായും വിവരമുണ്ട്. പണം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ക്വട്ടേഷൻ സംഘം ഇത് ഏറ്റെടുക്കാൻ തയ്യാറായില്ല.

വിഷം നൽകി കൊലപ്പെടുത്താനുള്ള ശ്രമവും പരാജയപ്പെട്ടതോടെയാണ് പൊടുന്നനെ മരണം ഉറപ്പാക്കാൻ കഴിയുമെന്ന കരുതലിൽ മുകളിൽ നിന്ന് വലിയ പാറക്കല്ല് തലയിൽ ഇടുന്ന രീതിയിലേക്ക് പ്രതികൾ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

‘സ്പൈഡർ’ സിനിമയിൽ നിന്ന് ആശയം

എ.ആർ. മുരുകദോസ് സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ ‘സ്പൈഡർ’ എന്ന തമിഴ് ചിത്രത്തിൽ ഒരാളെ തലയിൽ കല്ലിട്ട് കൊലപ്പെടുത്തുന്ന രംഗങ്ങളുണ്ട്. കരുവാറ്റയിലെ കൊലപാതകത്തിനും സമാനമായ പദ്ധതി ആവിഷ്കരിച്ചതായി പ്ലസ് വൺ വിദ്യാർഥിയുടെ മൊഴിയിൽ പറയുന്നതായാണ് വിവരം.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രതികൾ കരുവാറ്റയിലെത്തിയത്. കൊല്ലത്തുനിന്ന് ട്രെയിനിലായിരുന്നു യാത്ര. ശിവൻകുട്ടി ഉറങ്ങിയെന്ന് മനസിലാക്കിയ ശേഷം ഏണി ഉപയോഗിച്ച് വീടിന്റെ മേൽക്കൂരയിൽ കയറി. ഓരോ ഓടും ഇളക്കി പരിശോധിച്ചെങ്കിലും മച്ച് തടസമായി. മച്ചില്ലാത്ത ഭാഗത്തുകൂടി അകത്തേക്ക് ഇറങ്ങാനും സാധിച്ചില്ല.

പദ്ധതി ഉപേക്ഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ് 13കാരിയുടെ വാട്സ്ആപ്പ് സന്ദേശം എത്തിയത്. വെന്റിലേഷന്റെ ഭാഗത്ത് വലിയ ദ്വാരമുണ്ടെന്നും അതുവഴി അകത്ത് കടക്കാമെന്നും പെൺകുട്ടി സന്ദേശം അയച്ചതായാണ് വിവരം. തുടർന്ന് ഒരാൾ ദ്വാരത്തിലൂടെ വീടിനകത്ത് കയറി വാതിൽ തുറന്ന് മറ്റുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

മായ്‌ക്കാതിരുന്ന വാട്സ്ആപ്പ് ചാറ്റുകൾ കുരുക്കായി

പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തിൽ പ്രതികൾ വാട്സ്ആപ്പ് ചാറ്റുകൾ മായ്ച്ചിരുന്നില്ല. ഇതാണ് അന്വേഷണത്തിൽ നിർണായകമായത്. ശിവൻകുട്ടിയുടെ വീടിന്റെ ലൊക്കേഷൻ 13കാരി ആണ്‍ സുഹൃത്തിന് അയച്ചതടക്കമുള്ള ഫോൺ രേഖകളും ചാറ്റുകളും കേസിൽ പ്രധാന തെളിവുകളാകും.

പ്ലസ് വൺ വിദ്യാർഥിയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ആസൂത്രണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.

കൊലപാതകം നടന്ന വീട്ടിൽനിന്ന് ആറു പവൻ സ്വർണവും നഷ്ടപ്പെട്ടിരുന്നു. വീട്ടിനുള്ളിൽ മുളകുപൊടി വിതറിയ നിലയിലും ശിവൻകുട്ടിയുടെ മൃതദേഹം വിവസ്ത്രനായും കൈകാലുകൾ ബന്ധിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ശിവൻകുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ 13കാരി വീഡിയോ കോളിലൂടെ കണ്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് ഐഫോൺ വാങ്ങുന്നതിനും കൂട്ടുപ്രതികളായ പരവൂർ സ്വദേശികളായ വിദ്യാർഥികൾക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടിൽനിന്ന് സ്വർണം കവർന്നതെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം.

കേസിൽ 13കാരി ഉൾപ്പെടെ നാല് പ്രായപൂർത്തിയാകാത്തവരാണ് പൊലീസ് പിടിയിലായത്. ഇവരിൽ കൂട്ടുപ്രതികൾ പെൺകുട്ടിയുടെ സഹപാഠികളും പരിചയക്കാരുമാണ്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കൊലപാതകത്തിന് പിന്നിൽ പ്രൊഫഷണൽ കൊലയാളിയല്ലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളിൽ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സംശയവും നിലനിന്നിരുന്നു. എന്നാൽ പിന്നീട് അന്വേഷണമാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയടക്കമുള്ള കൗമാര സംഘത്തിലേക്ക് എത്തിയത്.

കരുവാറ്റ കൊലപാതകത്തിൽ പുറത്തുവരുന്ന വാട്സ്ആപ്പ് സന്ദേശങ്ങളും മൊഴികളും ഫോൺ രേഖകളും കേസിന്റെ ഗൂഢാലോചനയും കൊലപാതകത്തിന് പിന്നിലെ യഥാർഥ ലക്ഷ്യവും വ്യക്തമാക്കുന്നതിൽ നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

Tags: Kerala Crime InvestigationKaruvatta Murder CaseSpider Movie Murder PlanJuvenile Murder Case
Share
Tweet
SendShare

More News from this section

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട്; മൂന്ന് ജില്ലകളിൽ ഒരേസമയം ഇഡി പരിശോധന, തൃശ്ശൂരിൽ മാത്രം അഞ്ചിടങ്ങളിൽ റെയ്ഡ്

Latest News

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies