സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് 64ന് പുറത്ത്; മക്കെയില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് 64ന് പുറത്ത്; മക്കെയില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2026, 02:02 pm IST
Facebook
Twitter
WhatsAppTelegram

മക്കെയ്: ഡാര്‍വിനിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ മക്കെയില്‍ ബംഗ്ലാദേശിനെതിരെ ശക്തമായ തിരിച്ചടിയുമായി ഓസ്‌ട്രേലിയ. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ പേസ് ആക്രമണത്തില്‍ ബംഗ്ലാദേശ് വെറും 64 റണ്‍സിന് ഓള്‍ഔട്ടായി. മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ ഷദ്മാന്‍ ഇസ്ലാമിനെ പുറത്താക്കി സ്റ്റാര്‍ക്ക് വിക്കറ്റ് വേട്ട തുടങ്ങി. ടെസ്റ്റ് ചരിത്രത്തില്‍ നാലാം തവണ മത്സരത്തിലെ ആദ്യ പന്തില്‍ വിക്കറ്റ് വീഴ്‌ത്തിയ സ്റ്റാര്‍ക്ക്, ഈ നേട്ടം നാല് തവണ കൈവരിക്കുന്ന ആദ്യ താരമായി.

വെറും 10 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. ഇതില്‍ ആറ് ഓവറുകള്‍ മെയ്ഡനായിരുന്നു. 22 പന്തിനിടെ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയതോടെ ബംഗ്ലാദേശിന്റെ ബാറ്റിങ് നിര പൂര്‍ണമായി തകര്‍ന്നു. ബംഗ്ലാദേശിനായി ഷോറിഫുള്‍ ഇസ്ലാം 14 റണ്‍സുമായി ടോപ് സ്‌കോററായി. മെഹ്ദി ഹസന്‍ (11), ഹസന്‍ മഹ്‌മൂദ് (10), തൈജുല്‍ ഇസ്ലാം (11*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ആദ്യ ആറ് ബാറ്റര്‍മാരില്‍ നാല് പേരും അക്കൗണ്ട് തുറക്കും മുമ്പേ മടങ്ങി.

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുമായി സ്റ്റാര്‍ക്കിന് മികച്ച പിന്തുണ നല്‍കി. 64 റണ്‍സ് ബംഗ്ലാദേശിന്റെ ടെസ്റ്റ് ചരിത്രത്തിലെ നാലാമത്തെ ഏറ്റവും ചെറിയ ഇന്നിങ്‌സ് സ്‌കോറാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്കും തുടക്കത്തില്‍ തിരിച്ചടിയേറ്റു. 41 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ആതിഥേയര്‍ മത്സരത്തില്‍ പിടിമുറുക്കാനുള്ള ശ്രമത്തിലാണ്. ഡാര്‍വിനില്‍ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ബംഗ്ലാദേശ് ടെസ്റ്റ് വിജയം നേടിയതിന് പിന്നാലെയാണ് ഈ വന്‍ തിരിച്ചടി. പരമ്പരയില്‍ 1-0ന് മുന്നിലുള്ള ബംഗ്ലാദേശിനെതിരെ തിരിച്ചുവരാനും പരമ്പര സമനിലയിലാക്കാനും മക്കെയ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്ക് ജയം നിര്‍ണായകമാണ്.

Tags: australiabangladeshtest matchmitchell stark
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies