മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2026, 03:33 pm IST
Facebook
Twitter
WhatsAppTelegram

ഈസ്റ്റേണ്‍ കേപ്: മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേണ്‍ കേപ്പിലെ മഡാന്‍സെയ്‌നിലായിരുന്നു സംഭവം. 38 വയസായിരുന്നു. ടെറ്റെയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന 27കാരിക്കും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ടെറ്റെ ഗേറ്റ് തുറക്കുന്നതിനായി കാറില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് ആക്രമണം.

മുഖംമൂടി ധരിച്ചെത്തിയ രണ്ട് ആയുധധാരികള്‍ കാറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടെറ്റെ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. ടെറ്റെയുടെ മരണത്തില്‍ ദക്ഷിണാഫ്രിക്കന്‍ കായിക, കലാ, സാംസ്‌കാരിക മന്ത്രി ഗെയ്റ്റണ്‍ മക്കെന്‍സി അനുശോചിച്ചു. രാജ്യത്തിന് ലഭിച്ച ഏറ്റവും മികച്ച പോരാളികളിലൊരാളെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.

‘ലാസ്റ്റ് ബോണ്‍’ എന്നറിയപ്പെട്ടിരുന്ന ടെറ്റെ വിവിധ ഭാരവിഭാഗങ്ങളിലായി ശ്രദ്ധേയമായ കരിയറാണ് സ്വന്തമാക്കിയത്. 2007 മുതല്‍ 2008 വരെ ഡബ്ല്യുബിഎഫ് ഫ്‌ലൈവെയ്റ്റ് ലോക കിരീടം കൈവശംവെച്ച അദ്ദേഹം 2017ലും 2019ലും ഡബ്ല്യുബിഒ ബാന്റംവെയ്റ്റ് ലോക ചാമ്പ്യനായി. 2017ല്‍ സഹതാരം സിബോണിസോ ഗൊന്യയെ വെറും 11 സെക്കന്‍ഡിനുള്ളില്‍ നോക്കൗട്ട് ചെയ്തതും ടെറ്റെയുടെ കരിയറിലെ ശ്രദ്ധേയ നേട്ടമാണ്. ലോക ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിലെ ഏറ്റവും വേഗമേറിയ നോക്കൗട്ടുകളിലൊന്നായി ഇത് രേഖപ്പെടുത്തി.

2022 ജൂലൈയില്‍ നടന്ന മത്സരത്തിന് പിന്നാലെ സ്റ്റാനോസോളോള്‍ ഉപയോഗിച്ചതിന് നാല് വര്‍ഷത്തെ വിലക്കും ടെറ്റെ നേരിട്ടിരുന്നു. 2026 ജൂലൈ 29ന് വിലക്ക് അവസാനിച്ചതിന് പിന്നാലെ വീണ്ടും റിങ്ങിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. സംഭവത്തില്‍ ദക്ഷിണാഫ്രിക്കന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

Tags: south africaFormer world champion boxerZolani Tete shot dead
Share
Tweet
SendShare

More News from this section

മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍

കിരീടപ്പോരിന് ശക്തമായ തുടക്കം; കോവന്‍ട്രിയെ തകര്‍ത്ത് ആഴ്‌സണല്‍, ടൈറ്റില്‍ ഡിഫന്‍സ് 3-0ന്

ജയിച്ചേ തീരൂ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്‌ക്ക് ജീവന്മരണ പോരാട്ടം, തോറ്റാല്‍ ലോകകപ്പ് സെമി സ്വപ്‌നം അവസാനിക്കും

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്‌കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് തോല്‍വി; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്കെതിരെ ജയം അനിവാര്യം

സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് 64ന് പുറത്ത്; മക്കെയില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്

Latest News

മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ

7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ; ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് ഇനി കൂടുതൽ താമസ സൗകര്യം; കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി ; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

ഡയമണ്ട് ലീഗില്‍ നീരജിന് വെള്ളി; സ്വര്‍ണം നഷ്ടമായത് 9 സെന്റീമീറ്ററില്‍

പാകിസ്താനിൽ ജനിച്ച USCIRF ചെയർമാൻ!! ആർഎസ്എസിനെ ഉപരോധിക്കണമെന്ന ശുപാർശയിൽ അതിശയിക്കാനില്ല; ശക്തമായ പ്രതികരണവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies