തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയില്‍ അഗ്‌നി പകരും.
ഉത്രാട ദിനമായ ഓഗസ്റ്റ് 25ന് പുലര്‍ച്ചെ അഞ്ചിന് ഭക്തര്‍ക്കായി ദര്‍ശനത്തിനായി നട തുറക്കും. തിരുവോണ ദിവസം സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്കും ജീവനക്കാര്‍ക്കും തിരുവോണ സദ്യ ഒരുക്കിയിട്ടുണ്ട്.
ഇത്തവണ മുതല്‍ തിരുവോണ സദ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് നടത്തുന്നത്. ഓണപ്പൂജകളുടെ ഭാഗമായി സന്നിധാനത്ത് ആവശ്യമായ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 28ന് രാത്രി 10ന് ശബരിമല നട അടയ്‌ക്കും.















