ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ
Friday, November 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home Sports Cricket

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2026, 06:09 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 177 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 115 റണ്‍സുമായി ജുറെല്‍ പുറത്താകാതെ നിന്നു. കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ് താരം സ്വന്തമാക്കിയത്.

രണ്ടാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് തുടക്കത്തില്‍ തന്നെ സാരാംശ് ജയ്‌നിന്റെ വിക്കറ്റ് നഷ്ടമായി. ആറ് റണ്‍സെടുത്ത അരങ്ങേറ്റ താരത്തെ അസിത ഫെര്‍ണാണ്ടോ പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ ഋഷഭ് പന്ത് ധ്രുവ് ജുറെലിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിന് വേഗം കൂട്ടി. ആദ്യ ദിനം മൂന്ന് റണ്‍സില്‍ നില്‍ക്കെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ പന്ത് രണ്ടാം ദിനം തിരിച്ചെത്തിയാണ് ബാറ്റിങ് തുടര്‍ന്നത്.

മികച്ച ഫോമില്‍ ബാറ്റ് വീശിയ താരം ജുറെലിനൊപ്പം ഏഴാം വിക്കറ്റില്‍ 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 89 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും സഹിതം 63 റണ്‍സെടുത്ത പന്തിനെ കേശര നുവാന്ത പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് അവസാനിച്ചത്. പിന്നാലെ മാനവ് സുതാറിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 51 പന്തില്‍ 18 റണ്‍സെടുത്ത സുതാറിനെ പ്രഭാത് ജയസൂര്യ പുറത്താക്കി.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മഴയെ തുടര്‍ന്ന് മത്സരത്തിന് ഇടവേള വന്നെങ്കിലും കളി പുനരാരംഭിച്ച ശേഷം ജുറെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. മുഹമ്മദ് സിറാജിനൊപ്പം ഒമ്പതാം വിക്കറ്റില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. 29 പന്തില്‍ മൂന്ന് റണ്‍സെടുത്ത സിറാജിനെ പ്രഭാത് ജയസൂര്യ പുറത്താക്കി. പ്രസിദ്ധ് കൃഷ്ണ നാല് റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യന്‍ ഇന്നിങ്‌സില്‍ ആദ്യ ദിനം തന്നെ ദേവ്ദത്ത് പടിക്കല്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് സെഞ്ചുറി നേടിയിരുന്നു. 193 പന്തില്‍ 12 ബൗണ്ടറികളോടെ 117 റണ്‍സെടുത്ത പടിക്കല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം മൂന്നാം വിക്കറ്റില്‍ പടിക്കല്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ഗില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ പുറത്തായി.

യശസ്വി ജയ്‌സ്വാള്‍ 45 റണ്‍സും രവീന്ദ്ര ജഡേജ 43 റണ്‍സും നേടി. പടിക്കലും ജഡേജയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കെ.എല്‍. രാഹുല്‍ 18 റണ്‍സെടുത്തു. ശ്രീലങ്കന്‍ ബൗളിങ് നിരയില്‍ അസിത ഫെര്‍ണാണ്ടോ നാല് വിക്കറ്റ് വീഴ്‌ത്തി. കേശര നുവാന്തയും പ്രഭാത് ജയസൂര്യയും രണ്ട് വിക്കറ്റ് വീതം നേടി. ലഹിരു കുമാര ഒരു വിക്കറ്റും സ്വന്തമാക്കി.

Tags: india vs srilankatest match
Share
Tweet
SendShare

More News from this section

ജയ്സ്വാളിന്റെ വെടിക്കെട്ട് ബാറ്റിങ്, രാഹുലിന്റെ കരുത്തുറ്റ ചെറുത്തുനില്‍പ്പ്; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

ഐസിസി ചെയര്‍മാനായി ജയ് ഷാ തുടരും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യയില്‍ വീണ്ടും ലോകകപ്പ് ആവേശം; 2029 ചാമ്പ്യന്‍സ് ട്രോഫിക്കും 2031 ഏകദിന ലോകകപ്പിനും വേദിയാകും: ഐസിസി കലണ്ടര്‍ പുറത്ത്

വെറും 15 വയസ്, പുരുഷ ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടം; ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി വൈഭവ് സൂര്യവംശി

അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ ബിഹാറിനെ തോല്‍പിച്ച് കേരളം

മുസ്താഫിസുറും ഐപിഎല്‍ ലേലത്തിലേക്ക്; ബംഗ്ലാദേശ് താരങ്ങള്‍ക്ക് ബിസിസിഐയുടെ പച്ചക്കൊടി, പട്ടികയില്‍ ഏഴ് പേര്‍

Latest News

വിനീത് ശ്രീനിവാസന്റെ ഫുൾ ഫാമിലി ഹൊറർ കോമഡി ‘ചടങ്ങ്’; അഭിജിത്ത് സൂര്യയുടെ ആദ്യ ചിത്രം ചിത്രീകരണം പൂർത്തിയായി

സ്വപ്നങ്ങൾക്കു പിന്നാലെ സഞ്ചരിക്കുന്നവർക്കായി ഒരു പ്രണയകാവ്യം; ദുൽഖർ സൽമാന്റെ ‘ആകാശംലോ ഒക താര’യ്‌ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം

പരീക്ഷയ്‌ക്ക് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയശേഷം അനുമതി പിൻവലിച്ചതെന്തിന്? മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി

ഗുരുവായൂരിൽ ഭക്തരോട് മാന്യമായി പെരുമാറണം; ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി ഹൈക്കോടതി, മോശം പെരുമാറ്റം അംഗീകരിക്കില്ല

തിരുപ്പറൻകുണ്ഡ്രത്തിൽ കാർത്തിക ദീപം തെളിക്കാം; ക്ഷേത്രഭക്തർക്ക് സുപ്രീം കോടതി അനുമതി, തമിഴ്‌നാട് സർക്കാരിന്റെ എതിർപ്പ് തള്ളി

ക്ഷേമ പെന്‍ഷനിലെ 2,000 രൂപയ്‌ക്കായി മുത്തശ്ശിയെ കൊലപ്പെടുത്തി പേരക്കുട്ടി; മൃതദേഹം ഡാമില്‍ തള്ളി, 20കാരന്‍ അറസ്റ്റില്‍

വടക്കഞ്ചേരിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; മുപ്പതോളം പേര്‍ക്ക് പരിക്ക്

ശബരിമലയില്‍ വിരിവയ്‌ക്കാനും കൊള്ള; പത്തുരൂപയ്‌ക്ക് പകരം ഈടാക്കിയത് 20 രൂപ, കരാറുകാരനെതിരെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies