മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2026, 07:53 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂര്‍: മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാവേലിക്കര സ്വദേശിനി കെസിയ ലിസ് മെജോ. ജയ്പൂരില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 52 മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് 19കാരിയായ കെസിയ കിരീടം നേടിയത്. മിസ് യൂണിവേഴ്സ് ഇന്ത്യ പട്ടം നേടുന്ന ആദ്യ മലയാളി വനിത എന്ന ചരിത്രനേട്ടവും ഇതോടെ കെസിയ സ്വന്തമാക്കി.

തമിഴ്നാട്ടില്‍നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായപ്പോള്‍ ഗുജറാത്തിന്റെ അനുശ്രീ സതവ്‌ലേക്കര്‍ സെക്കന്‍ഡ് റണ്ണറപ്പായി. ഈ വര്‍ഷം നവംബറില്‍ പ്യൂര്‍ട്ടോ റിക്കോയില്‍ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തില്‍ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനിയായ കെസിയ, ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ്. നിലവില്‍ ബെംഗളൂരുവില്‍ നിയമപഠനം നടത്തുന്നതിനൊപ്പം മോഡലായും പ്രവര്‍ത്തിക്കുന്നു. അബുദാബിയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

2024ല്‍ മിസ് ടീന്‍ ദിവ കിരീടം നേടിയ കെസിയ, 2025ല്‍ മിസ് ടീന്‍ ഇന്റര്‍നാഷണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണറപ്പായും എത്തിയിരുന്നു. മാസങ്ങള്‍ നീണ്ട ഓഡിഷനുകളും വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഗ്രൂമിംഗ് സെഷനുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് അന്തിമ മത്സരം നടന്നത്. രാജ്യത്തുടനീളം 8,000 മുതല്‍ 9,000 വരെ അപേക്ഷകരെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പരിഗണിച്ചത്. സംസ്ഥാനതല മത്സരങ്ങള്‍, ഫൈനല്‍ ഓഡിഷന്‍, വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, എന്‍ആര്‍ഐ വിഭാഗം തുടങ്ങിയവയിലൂടെയാണ് 52 പേര്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയത്.

1994ല്‍ ഇന്ത്യയ്‌ക്ക് ആദ്യ മിസ് യൂണിവേഴ്സ് കിരീടം സമ്മാനിച്ച നടി സുഷ്മിത സെന്‍ ആയിരുന്നു ജൂറി പാനലിന്റെ അധ്യക്ഷ. 2001ലെ മിസ് യൂണിവേഴ്സ് ഇന്ത്യ ജേതാവും നടിയുമായ സെലീന ജെയ്റ്റ്ലി, 2015ലെ ജേതാവ് ഉര്‍വശി റൗട്ടേല, 2024ലെ മിസ് യൂണിവേഴ്സ് ഇന്ത്യ റിയ സിങ് എന്നിവരും ജൂറി അംഗങ്ങളായിരുന്നു.

Tags: malayalimiss universe indiakesia liz mejo
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies