ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2026, 12:25 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവാദ ശൃംഖലയ്‌ക്കെതിരെ സുരക്ഷാസേനയുടെ ശക്തമായ നീക്കം. പുൽവാമയിലെ യർവാൻ വനമേഖലയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ  ഭീകരരുടെ രണ്ട് പ്രധാന സഹായികളെ സുരക്ഷാസേന പിടികൂടി. ലത്തീഫ് അഹമ്മദ് ദീദാദ്, ഐജാസ് അഹമ്മദ് ബജാദ് എന്നിവരാണ് പിടിയിലായത്,  ഇവരിൽ നിന്ന് പിസ്റ്റൾ, 12 റൗണ്ട് വെടിയുണ്ടകൾ, ഒരു ഹാൻഡ് ഗ്രനേഡ് എന്നിവ പിടിച്ചെടുത്തു.

പുൽവാമ പോലീസും കരസേനയുടെ 44 രാഷ്‌ട്രീയ റൈഫിൾസും, CRPF 183-ാം ബറ്റാലിയനും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. രാജ്പോറയിലെ സിബി നാഥ് ഗ്രാമത്തിന് സമീപമുള്ള യർവാൻ വനമേഖലയിൽ സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടെയാണ് സംശയാസ്പദമായി രണ്ട് പേർ വനത്തിൽ നിന്ന് ഗ്രാമത്തിലേക്ക് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇരുവരെയും വളഞ്ഞുപിടികൂടുകയായിരുന്നു.

സംഭവത്തിൽ രാജ്പോറ പോലീസ് സ്റ്റേഷനിൽ ആയുധ നിയമത്തിലെയും യുഎപിഎയിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ആയുധങ്ങൾ എവിടെനിന്നാണ് ലഭിച്ചതെന്നും ഇവർക്ക് മറ്റേതെങ്കിലും ഭീകരസംഘങ്ങളുമായി ബന്ധമുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.

ചോദ്യം ചെയ്യലിലൂടെ പ്രദേശത്തെ ഭീകരശൃംഖലയുടെ കൂടുതൽ കണ്ണികൾ കണ്ടെത്താനാകുമെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. ആയുധങ്ങൾ എത്തിച്ചതിന് പിന്നിലുള്ളവരെയും ഇവർക്ക് സഹായം നൽകിയവരെയും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്മീരിൽ ഭീകരരുടെ ഓവർ ഗ്രൗണ്ട് വർക്കർമാർക്കും  സഹായികൾക്കുമെതിരെ സുരക്ഷാസേന ശക്തമായ പരിശോധനകൾ നടത്തിയിരുന്നു. ഓഗസ്റ്റ് 22ന് പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘങ്ങളുടെ പ്രാദേശിക സഹായ ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ കശ്മീരിലെ അഞ്ച് ജില്ലകളിലായി 10 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പുൽവാമയിലും ഭീകരവാദത്തിന്റെ പ്രാദേശിക പിന്തുണാ ശൃംഖലയെ ലക്ഷ്യമിട്ട് പുതിയ നടപടി. പ്രദേശത്ത് സുരക്ഷാസേനയുടെ പരിശോധന തുടരുകയാണ്. ഭീകരർക്കും അവരുടെ സഹായികൾക്കുമായി കൂടുതൽ വലവീശിയിരിക്കുകയാണ് സുരക്ഷാ ഏജൻസികൾ.

Tags: Kashmir
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies