ചെങ്ങന്നൂർ: ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷനായി ബ്രഹ്മശ്രീ ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ചെങ്ങന്നൂരിൽ നടന്ന സംഘടനയുടെ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലും ആറ്റുകാൽ ദേവി ക്ഷേത്രത്തിലും മേൽശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംഘടനയുടെ രക്ഷാധികാരി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടാണ് സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ സംസ്ഥാന അധ്യക്ഷന്റെ പേര് പ്രഖ്യാപിച്ചത്.