ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2026, 02:57 pm IST
Facebook
Twitter
WhatsAppTelegram

തിരൂർ: തിരൂർ പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽ സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ പോലീസ് പിടികൂടിയത്. മത്സ്യത്തൊഴിലാളിയായ ഹുസൈനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഹുസൈന്റെ ഭാര്യ ഫൗസിയയുടെ മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറക്കര ബോട്ട് ജെട്ടിക്ക് സമീപം തിരൂർ പുഴയിൽ നിന്ന് കണ്ടെത്തിയത്. മത്സ്യബന്ധനത്തിനായി പോകുകയായിരുന്ന തൊഴിലാളികളാണ് പുഴയിൽ സംശയാസ്പദമായ നിലയിൽ ചാക്ക് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വിവരം ഉടൻ പോലീസിനെ അറിയിക്കുകയായിരുന്നു.

ഫൗസിയയെ വീട്ടിൽനിന്ന് ഹുസൈൻ വിളിച്ചിറക്കി കൊണ്ടുപോയതായാണ് വിവരം ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. കൂടുതൽ മീൻ വന്നിട്ടുണ്ടെന്നും മീൻ വാരാൻ വരണമെന്നും പറഞ്ഞാണ് ഹുസൈൻ ഭാര്യയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം.

വ്യാഴാഴ്ച രാവിലെ കഴിഞ്ഞിട്ടും ഫൗസിയ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഹുസൈൻ മത്സ്യബന്ധന ജോലിയിൽ ആയിരിക്കുമെന്നായിരുന്നു മക്കളും കുടുംബവും ആദ്യം കരുതിയത്. എന്നാൽ വൈകിട്ടും ഇരുവരെയും കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ കുടുംബം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെയാണ് പടിഞ്ഞാറക്കര ബോട്ട് ജെട്ടിക്ക് സമീപം ചാക്കിൽ കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ ദുരൂഹത ശക്തമായി. ഫൗസിയയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.

മൃതശരീരം കണ്ടെത്തിയതിന് പിന്നാലെ ഹുസൈനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് തിരൂർ പൂക്കയിൽ സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇയാളെ പിടികൂടിയത്.

ഹുസൈനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഫൗസിയയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Tags: Thirur Murder
Share
Tweet
SendShare

More News from this section

7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ; ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് ഇനി കൂടുതൽ താമസ സൗകര്യം; കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി ; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം

കുമാരമംഗലം പോക്‌സോ കേസ്: അന്തിമവിധി വരാനിരിക്കെ രണ്ടാം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാകിസ്താനിൽ ജനിച്ച USCIRF ചെയർമാൻ!! ആർഎസ്എസിനെ ഉപരോധിക്കണമെന്ന ശുപാർശയിൽ അതിശയിക്കാനില്ല; ശക്തമായ പ്രതികരണവുമായി ഇന്ത്യ

അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ, ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; നിയമവിദ്യാർഥിനിയുടെ പാദം അറ്റു

Latest News

ജയിച്ചേ തീരൂ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്‌ക്ക് ജീവന്മരണ പോരാട്ടം, തോറ്റാല്‍ ലോകകപ്പ് സെമി സ്വപ്‌നം അവസാനിക്കും

മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്‌കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് തോല്‍വി; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്കെതിരെ ജയം അനിവാര്യം

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് 64ന് പുറത്ത്; മക്കെയില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്

ഡയമണ്ട് ലീഗില്‍ നീരജിന് വെള്ളി; സ്വര്‍ണം നഷ്ടമായത് 9 സെന്റീമീറ്ററില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies