ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2026, 04:37 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളുരു: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ദത്തൂര (ഉമ്മത്തിന്‍ കായ) വില്‍പ്പനയ്‌ക്ക് വെച്ച സംഭവത്തില്‍ ആമസോണ്‍, ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ് ബാസ്‌കറ്റ് എന്നീ കമ്പനികളുടെ ഫുഡ് ലൈസന്‍സുകള്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷാ-മരുന്ന് നിയന്ത്രണ വകുപ്പാണ് നടപടി സ്വീകരിച്ചത്.

മനുഷ്യന് ഹാനികരമായ ദത്തൂര ചെടിയുടെ കായയും വിത്തുകളും ഓണ്‍ലൈനായി ലഭ്യമാക്കിയതാണ് നടപടിക്ക് കാരണം. ഉല്‍പ്പന്നങ്ങള്‍ ഭക്ഷണത്തിനായി വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇവ പ്ലാറ്റ്ഫോമുകളില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ബെംഗളുരു ജെ.സി. നഗര്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്നുള്ള പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ദത്തൂര പോലുള്ള വിഷാംശമുള്ള സസ്യങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലിസ്റ്റ് ചെയ്യുന്നതും വില്‍ക്കുന്നതും സംബന്ധിച്ച് നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.

കേസില്‍ നല്‍കിയ നോട്ടീസിന് ആമസോണ്‍ മറുപടി നല്‍കിയിട്ടില്ല. സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്‌തെന്നും ഇനി ‘ഭക്ഷണത്തിന് ഉപയോഗിക്കരുത്’ എന്ന ലേബലോടെ മാത്രമേ നല്‍കൂവെന്നും ബിഗ് ബാസ്‌കറ്റ് അറിയിച്ചു. എന്നാല്‍ ജീവന് ഭീഷണിയാകാവുന്ന വിഷയമായതിനാല്‍ കമ്പനികളുടെ പ്രതികരണം തൃപ്തികരമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി. കൃത്യമായ വിശദീകരണവും നിര്‍ദേശങ്ങള്‍ പാലിച്ചതിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിച്ച ശേഷമേ ലൈസന്‍സുകള്‍ പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.

വിഷക്കായകള്‍ പ്ലാറ്റ്ഫോമുകളിലേക്ക് വിതരണം ചെയ്ത നിര്‍മാതാക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കുമെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ലൈസന്‍സിങ് അതോറിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: Amazonpoisonous fruitinstamartliscence suspended
Share
Tweet
SendShare

More News from this section

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

Latest News

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies