നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2026, 06:11 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: ടിബറ്റന്‍ അതിര്‍ത്തിക്ക് സമീപം നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നേപ്പാള്‍ പൊലീസ് അറിയിച്ചു.105 ഇന്ത്യക്കാരടക്കം 400 വിദേശികളെയാണ് കാണാതായതെന്നാണ് നേപ്പാള്‍ ടൂറിസം അധികൃതരുടെ കണക്ക്. ആകെ കാണാതായവരുടെ എണ്ണം നാനൂറിനടുത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ പ്രളയത്തില്‍ റസുവ ജില്ലയിലെ തിമുരെ, സ്യാബ്രുബെസി മേഖലകളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.

നിരവധി ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും പ്രളയത്തില്‍ ഒലിച്ചുപോയി. നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. നേപ്പാളില്‍ നിന്നുള്ള നദികളില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലും ബിഹാറിലും അധികൃതര്‍ ജാഗ്രത ശക്തമാക്കി. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ അടിയന്തര യോഗങ്ങള്‍ വിളിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.

നേപ്പാളില്‍നിന്ന് ബിഹാറിലേക്ക് ഒഴുകിയെത്തുന്ന പ്രധാന നദികളാണ് ഗണ്ഡക്, കോസി എന്നിവ. ഹിമാലയന്‍ മേഖലയിലും ടിബറ്റിലും ഉത്ഭവിക്കുന്ന ഈ നദികളിലെ ജലനിരപ്പ് ഉയരുന്നത് ബിഹാറിലെ താഴ്ന്ന പ്രദേശങ്ങളില്‍ ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്. പ്രളയത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിച്ചു. ദുരന്തത്തില്‍ നേപ്പാള്‍ ജനതയ്‌ക്കൊപ്പം ഇന്ത്യ ഉറച്ചുനില്‍ക്കുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്നും മോദി വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സംഘങ്ങള്‍ നേപ്പാളിനൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നേപ്പാള്‍ ടൂറിസം അധികൃതരുടെ കണക്കുപ്രകാരം കാണാതായ 291 വിദേശികളില്‍ 105 പേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. ഇന്ത്യന്‍ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി അടിയന്തര ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍:
+977 985 131 6807
+977 970 910 7500

രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ മരണസംഖ്യയും കാണാതായവരുടെ എണ്ണവും ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Tags: Narendra Modihelpnepal floodseven body found
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies