ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2026, 09:30 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ജസ്പ്രീത് ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം. ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഒന്നാം സ്ഥാനത്തെത്തി. കരിയറില്‍ ആദ്യമായാണ് സ്റ്റാര്‍ക്ക് ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

2024ലാണ് ബുമ്ര ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. തുടര്‍ന്ന് ഏകദേശം രണ്ട് വര്‍ഷത്തോളം താരം ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ നിലവിലെ ടെസ്റ്റ് പരമ്പരയില്‍ ബുമ്ര കളിക്കുന്നില്ല. അതേസമയം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് സ്റ്റാര്‍ക്കിന് നേട്ടമായത്.

മക്കെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സ്റ്റാര്‍ക്ക് പത്ത് വിക്കറ്റ് വീഴ്‌ത്തി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഈ പ്രകടനമാണ് റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ താരത്തിന് വഴിയൊരുക്കിയത്. ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റിയെയും സ്റ്റാര്‍ക്ക് മറികടന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടെസ്റ്റ് ബൗളര്‍മാരുടെ ആദ്യ പത്തില്‍ സ്ഥിരസാന്നിധ്യമായിരുന്ന സ്റ്റാര്‍ക്ക് ആഷസ് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലും എത്തിയിരുന്നു. എന്നാല്‍ ഒന്നാം സ്ഥാനത്തേക്ക് ഇതുവരെ എത്താനായിരുന്നില്ല. ഒടുവില്‍ ബംഗ്ലാദേശിനെതിരായ മികച്ച പ്രകടനത്തിലൂടെ ആ കാത്തിരിപ്പിനാണ് അവസാനമായത്.

സ്റ്റാര്‍ക്കിന് പുറമെ മറ്റ് ഓസ്ട്രേലിയന്‍ ബൗളര്‍മാരും റാങ്കിങ്ങില്‍ മുന്നേറി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നാലാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി.

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ട് പേസര്‍മാരായ ഒല്ലി റോബിന്‍സണും ജോഷ് ടങ്ങും റാങ്കിങ്ങില്‍ വലിയ കുതിപ്പ് നടത്തി. ഇരുവരും ചേര്‍ന്ന് 16 വിക്കറ്റുകളാണ് മത്സരത്തില്‍ വീഴ്‌ത്തിയത്. റോബിന്‍സണ്‍ 15 സ്ഥാനങ്ങള്‍ മുന്നേറി 11-ാം സ്ഥാനത്തെത്തി. ടങ്ങ് 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം സ്ഥാനത്തുമെത്തി.

ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനങ്ങളില്‍ മാറ്റമില്ല. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ സഹതാരം ജോ റൂട്ട് രണ്ടാം സ്ഥാനത്താണ്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് മൂന്നാമതും ട്രാവിസ് ഹെഡ് നാലാമതുമാണ്.

അതേസമയം, ഇന്ത്യയുടെ ഋഷഭ് പന്താണ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഏറ്റവും വലിയ കുതിപ്പ് നടത്തിയത്. ഗാലെ ടെസ്റ്റിലെ ആക്രമണാത്മക അര്‍ധസെഞ്ച്വറിക്ക് പിന്നാലെ ആറ് സ്ഥാനങ്ങള്‍ മുന്നേറിയ പന്ത് സംയുക്ത ഏഴാം സ്ഥാനത്തെത്തി. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമെന്ന നേട്ടവും ഇതോടെ മിച്ചല്‍ സ്റ്റാര്‍ക്കിന് സ്വന്തമായി.

Tags: ICC rankingmitchell stark
Share
Tweet
SendShare

More News from this section

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies