വായ്ക്കുള്ളില്‍ രണ്ട് ക്യാപ്‌സ്യൂളുകള്‍; ബെംഗളൂരു വിമാനത്താവളത്തില്‍ 82 ഗ്രാം സ്വര്‍ണം പിടികൂടി; യാത്രക്കാരന്‍ അറസ്റ്റില്‍
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വായ്‌ക്കുള്ളില്‍ രണ്ട് ക്യാപ്‌സ്യൂളുകള്‍; ബെംഗളൂരു വിമാനത്താവളത്തില്‍ 82 ഗ്രാം സ്വര്‍ണം പിടികൂടി; യാത്രക്കാരന്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2026, 03:01 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: വായ്‌ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 82 ഗ്രാം സ്വര്‍ണം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പിടികൂടി. സംഭവത്തില്‍ മുഹമ്മദ് സിറാജിനെ സിഐഎസ്എഫ് പിടികൂടി. ബുധനാഴ്ച പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തില്‍ ബെംഗളൂരുവിലെത്തിയ സിറാജ്, തുടര്‍ന്ന് രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍ ഗാസിയാബാദിലേക്ക് പോകാനിരിക്കുകയായിരുന്നു. ടെര്‍മിനല്‍ ഒന്നിലെ സുരക്ഷാ പരിശോധനയ്‌ക്കിടെ ഇയാളുടെ പെരുമാറ്റത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു.

സബ് ഇന്‍സ്‌പെക്ടര്‍ ദീപക് കുമാര്‍ ശര്‍മ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് രണ്ട് ക്യാപ്‌സ്യൂളുകളാക്കി വായ്‌ക്കുള്ളില്‍ ഒളിപ്പിച്ച 82 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ബോഡി സ്‌കാനര്‍ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയില്ലെന്ന ധാരണയിലാണ് ഇയാള്‍ സ്വര്‍ണം വായ്‌ക്കുള്ളില്‍ ഒളിപ്പിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. തുടര്‍ന്ന് യാത്രക്കാരനെ തുടര്‍ നിയമനടപടികള്‍ക്കായി എയര്‍പോര്‍ട്ട് പൊലീസിന് കൈമാറി.

കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ കെംപെഗൗഡ വിമാനത്താവളത്തില്‍ സിഐഎസ്എഫ് നടത്തുന്ന രണ്ടാമത്തെ സമാനമായ സ്വര്‍ണക്കടത്ത് വേട്ടയാണിത്. ഓഗസ്റ്റ് 20ന് ബാങ്കോക്കില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 260 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. ട്രൗസറിനുള്ളില്‍ പൊടിരൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഇവരെയും സംശയാസ്പദമായ പെരുമാറ്റത്തെ തുടര്‍ന്നാണ് പിടികൂടിയത്.

Tags: Gold SmugglingMAN ARRESTEDbangalore airport
Share
Tweet
SendShare

More News from this section

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Latest News

തിരൂരിൽ ഓടുന്ന ട്രെയിനിൽ യുവതിയെ ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പിടികൂടുന്നതിനിടെ എഎസ്ഐയെ തലയ്‌ക്കടിച്ചു

വായ്‌ക്കുള്ളില്‍ രണ്ട് ക്യാപ്‌സ്യൂളുകള്‍; ബെംഗളൂരു വിമാനത്താവളത്തില്‍ 82 ഗ്രാം സ്വര്‍ണം പിടികൂടി; യാത്രക്കാരന്‍ അറസ്റ്റില്‍

നേപ്പാളില്‍ 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്ക വേണ്ടെന്ന് നോര്‍ക്ക

ഓട്ടോയുടെ ഫിറ്റ്നസ് ലഭിക്കാത്തതിൽ എംവിഡിക്കെതിരെ ആരോപണമുന്നയിച്ച് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പെന്ന് കുറിപ്പ്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി ഗവർണർ

കേരളത്തിന്റെ മണ്ണും മനുഷ്യരും പറഞ്ഞ കഥകൾക്ക് ആഗോളഭാഷ; എസ്. മഹാദേവൻ തമ്പിയുടെ ‘നിലം’ ഇനി ‘Padi Whisperer’

പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ 62കാരന്‍ മരിച്ചു; 20 വര്‍ഷത്തിനിടെ 40 മരണം

സെവാഗിന്റെയും ദ്രാവിഡിന്റെയും മക്കള്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍; ഓസ്‌ട്രേലിയക്കെതിരെ ആദ്യ മത്സരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies