ചൈനീസ് ഭാഗത്തെ അണക്കെട്ട് തകർന്നു, മുന്നറിയിപ്പ് നൽകിയില്ലെന്ന് നേപ്പാൾ, ഭൂകമ്പവും ഹിമാനി തകർച്ചയുമാണ് കാരണമെന്ന് ചൈന, പ്രളയത്തിന്റെ കാരണം ചൊല്ലി ചൈനയും നേപ്പാളും നേർക്കുനേർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനീസ് ഭാഗത്തെ അണക്കെട്ട് തകർന്നു, മുന്നറിയിപ്പ് നൽകിയില്ലെന്ന് നേപ്പാൾ, ഭൂകമ്പവും ഹിമാനി തകർച്ചയുമാണ് കാരണമെന്ന് ചൈന, പ്രളയത്തിന്റെ കാരണം ചൊല്ലി ചൈനയും നേപ്പാളും നേർക്കുനേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2026, 06:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നേപ്പാളിലെ രസുവ മേഖലയിൽ വൻ നാശം വിതച്ച മിന്നൽ പ്രളയത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് നേപ്പാളും ചൈനയും തമ്മിൽ തർക്കം രൂക്ഷമാകുന്നു. ഭോട്ടെ കോശി നദിയിൽ അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തിന് ചൈനീസ് അതിർത്തിയിലെ പ്രകൃതിദത്തമോ നിർമിതമോ ആയ അണക്കെട്ട് തകർന്നതാണ് കാരണമെന്ന ആരോപണമാണ് നേപ്പാളിലെ ഭരണകൂടവും പ്രാദേശിക മാധ്യമങ്ങളും ഉയർത്തുന്നത്.

അണക്കെട്ട് തകരാനുള്ള സാധ്യതയെക്കുറിച്ചോ വെള്ളപ്പൊക്ക മുന്നറിയിപ്പിനെക്കുറിച്ചോ ചൈന നേപ്പാളിന് കൃത്യസമയത്ത് വിവരം കൈമാറിയില്ലെന്നും നേപ്പാൾ ഭരണകൂടം ആരോപിക്കുന്നു. ദുരന്തത്തിൽ 200ലേറെ പേർ മരിക്കുകയും ആയിരത്തോളം പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണ് ആരോപണം ശക്തമായത്. ദുരന്തത്തിന്റെ ഉത്തരവാദിത്തം ചൈനയിലേക്ക് നീളുന്ന തരത്തിലാണ് നേപ്പാളിൽ നിന്നുള്ള പ്രതികരണങ്ങൾ.

എന്നാൽ നേപ്പാളിലെ ചൈനീസ് എംബസി ആരോപണം പൂർണമായും തള്ളി രംഗത്തെത്തി. ചൈനീസ് ഭാഗത്തുണ്ടായ അണക്കെട്ട് തകർച്ചയാണ് പ്രളയത്തിന് കാരണമെന്ന പ്രചാരണം വ്യാജവാർത്തയാണെന്ന് ചൈന വ്യക്തമാക്കി.

നേപ്പാൾ–ചൈന അതിർത്തി മേഖലയിൽ ഉണ്ടായ ശക്തമായ ഭൂകമ്പവും അതിനെ തുടർന്ന് ഉണ്ടായ വൻ ഹിമാനി തകർച്ചയുമാണ് ദുരന്തത്തിന് കാരണമായതെന്നാണ് ചൈനീസ് എംബസിയുടെ വിശദീകരണം. ദുരന്തസമയത്ത് പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം രക്ഷാപ്രവർത്തനങ്ങളിലും ജനങ്ങളുടെ സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ചൈനീസ് ഭാഗത്തിന്റെ നിലപാട്.

അതേസമയം, പ്രളയത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള നീക്കങ്ങൾ നേപ്പാൾ ശക്തമാക്കിയിട്ടുണ്ട്. അന്താരാഷ്‌ട്ര ഗവേഷണ സ്ഥാപനങ്ങളുടെയും ശാസ്ത്രജ്ഞരുടെയും സഹായം തേടിയതായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അണക്കെട്ട് തകർന്നതാണോ, ഭൂകമ്പത്തെ തുടർന്നുണ്ടായ ഹിമാനി തകർച്ചയാണോ ദുരന്തത്തിന് പിന്നിലെന്നത് ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്.

ദുരന്തത്തിന്റെ ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലും പ്രളയസാധ്യത ഉയർന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ബിഹാർ ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിൽ നദീതീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നൂറുകണക്കിന് ജീവനുകൾ കവർന്ന ദുരന്തത്തിന്റെ യഥാർഥ കാരണം കണ്ടെത്തുക മാത്രമല്ല, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതും ഇനി നിർണായകമാകും.

Tags: Nepal Flash FloodNepal China DisputeBhote Koshi FloodNepal Disaster 2026
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies