'ഉടന്‍ കൊല്ലും'; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്
Tuesday, September 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2026, 07:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാനെതിരെ വധഭീഷണി. ‘കൊടും ഭീകരര്‍ ഉടന്‍ തന്നെ മന്ത്രിയെ കൊല്ലും’ എന്ന് മുന്നറിയിപ്പ് നല്‍കുന്ന സന്ദേശമാണ് ലഭിച്ചതെന്ന് ചിരാഗ് പാസ്വാന്റെ ഓഫീസ് അറിയിച്ചു. ചിരാഗ് പാസ്വാന്റെ ഇസഡ് കാറ്റഗറി സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഒപ്പില്ലാത്ത രേഖാമൂലമുള്ള സന്ദേശം ലഭിച്ചത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തര അന്വേഷണം നടത്തണമെന്ന് ചിരാഗ് പാസ്വാന്റെ ഓഫീസ് ആവശ്യപ്പെട്ടു.

ഭീഷണി സന്ദേശത്തിന്റെ ഉറവിടവും ആധികാരികതയും പരിശോധിക്കണമെന്നും മന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തും നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തില്‍ കേന്ദ്രമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അലോക് കുമാറാണ് സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയത്. നിലവില്‍ ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഇസഡ് കാറ്റഗറി സുരക്ഷയാണ് ചിരാഗ് പാസ്വാന് ലഭിക്കുന്നത്.

ചൊവ്വാഴ്ച രണ്ട് മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെട്ട ഒപ്പില്ലാത്ത ആശയവിനിമയമാണ് മന്ത്രാലയത്തിന് ലഭിച്ചതെന്ന് കത്തില്‍ പറയുന്നു. സന്ദേശം തുറന്നപ്പോഴാണ് കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രിയുടെ ജീവന് നേരിട്ട് ഭീഷണിയുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. മൊബൈല്‍ നമ്പറുകള്‍ക്ക് പുറമെ ഭീഷണി സംബന്ധിച്ച ഭാഗത്ത് ‘കൊടും ഭീകരര്‍ നിങ്ങളെ ഉടന്‍ കൊല്ലും’ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നതെന്ന് അലോക് കുമാര്‍ കത്തില്‍ വ്യക്തമാക്കി.

ഭീഷണിയുടെ നേരിട്ടുള്ള സ്വഭാവവും ‘കൊടും ഭീകരര്‍’ എന്ന പരാമര്‍ശവും ഗൗരവമായ ആശങ്കയ്‌ക്ക് ഇടയാക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും യാഥാര്‍ഥ്യം പരിശോധിക്കുന്നതിനും അടിയന്തര അന്വേഷണം വേണമെന്നാണ് ചിരാഗ് പാസ്വാന്റെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Tags: union ministerChirag paswanthreat to kill
Share
Tweet
SendShare

More News from this section

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

ഉസ്‌ബെക്കിസ്ഥാനിലും ഇനി യുപിഐ; UZQR സ്കാൻ ചെയ്ത് ഇന്ത്യൻ യാത്രികർക്ക് പണമടയ്‌ക്കാം; 10 രാജ്യങ്ങളിലും യുപിഐ സേവനം

7.8% ജിഡിപി വളര്‍ച്ച; സാമ്പത്തിക പ്രകടനത്തെ പ്രശംസിച്ച് മോദി, വിമര്‍ശകര്‍ക്കെതിരെ വിമര്‍ശനം

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

Latest News

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies