2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2026, 10:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യമായി സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് നല്‍കാന്‍ തീരുമാനം. സോളാര്‍ സംവിധാനങ്ങളുടെ പരിപാലനച്ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കും. കൂടുതല്‍ കുടുംബങ്ങളെ സൗരോര്‍ജത്തിലേക്ക് ആകര്‍ഷിക്കുകയും വൈദ്യുതി ചെലവ് കുറയ്‌ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഡല്‍ഹി സോളാര്‍ എനര്‍ജി പോളിസിയില്‍ സുപ്രധാന ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രി രേഖ ഗുപ്തയും ഡല്‍ഹി മന്ത്രി ആശിഷ് സൂദും വാര്‍ത്താസമ്മേളനത്തിലാണ് പുതിയ നയത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്.

പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്കാണ് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഏകദേശം 2.3 ലക്ഷം കുടുംബങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2027 മാര്‍ച്ചോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ‘പിഎം സൂര്യ ഘര്‍’ പദ്ധതി പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ട് പോകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. നേരത്തെ അഞ്ച് വര്‍ഷത്തിന് ശേഷം ലഭിച്ചിരുന്ന ഇന്‍സെന്റീവ് ഇനി മുന്‍കൂറായി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സോളാര്‍ സംവിധാനങ്ങളുടെ പരിപാലന ചുമതലയും ഡല്‍ഹി സര്‍ക്കാര്‍ ഏറ്റെടുക്കും.

പുതിയ സംവിധാനപ്രകാരം 3 കിലോവാട്ട് സോളാര്‍ സംവിധാനത്തിന് കേന്ദ്രസര്‍ക്കാര്‍ 78,000 രൂപ സബ്‌സിഡി നല്‍കും. ഇതിന് പുറമെ ഡല്‍ഹി സര്‍ക്കാരും 78,000 രൂപ അധികമായി നല്‍കും. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി സബ്‌സിഡി നിലവില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ആ ആനുകൂല്യം തുടര്‍ന്നും ലഭിക്കും. കേന്ദ്രത്തിന്റെ പിഎം സൂര്യ ഘര്‍ പദ്ധതിയിലൂടെ ലഭിക്കുന്ന സബ്‌സിഡിക്ക് പുറമെയാണ് ഡല്‍ഹി സര്‍ക്കാരിന്റെ അധിക ആനുകൂല്യം. 10 കിലോവാട്ട് വരെ ശേഷിയുള്ള സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കില്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ വീടുകളില്‍ റൂഫ്ടോപ്പ് സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവും നടപടിക്രമങ്ങളും കൂടുതല്‍ ലളിതമാകുമെന്നാണ് വിലയിരുത്തല്‍.

ഡല്‍ഹിയില്‍ ഇതുവരെ 10,070 വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതായും ഇതിലൂടെ ഏകദേശം 228 മെഗാവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. 2027 ഫെബ്രുവരിയോടെ ഡല്‍ഹിയിലെ സൗരോര്‍ജ ഉല്‍പ്പാദനം 500 മെഗാവാട്ടായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കൂടുതല്‍ വീടുകളെ സൗരോര്‍ജത്തിലേക്ക് എത്തിക്കുന്നതിനൊപ്പം വൈദ്യുതി ചെലവ് കുറയ്‌ക്കാനും നഗരത്തിലെ പുനരുപയോഗ ഊര്‍ജശേഷി വര്‍ധിപ്പിക്കാനുമാണ് പുതിയ നയം ലക്ഷ്യമിടുന്നത്.

Tags: delhi governmentnew policyfree solar panels2.3 lakh householdsmaintenance cost
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies