കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ അഞ്ഞൂറിലേറെ ശോഭായാത്രകൾ നടക്കും. ‘മായ വിട്ടുണരൂ, മാനവനായി വളരൂ’ സന്ദേശമുയർത്തി ആണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ. കണ്ണൂർ നഗരത്തിൽ വൈകിട്ട് നാലുമണിക്ക്
വിളക്കും തറ മൈതാനത്തു നിന്ന് ആരംഭിക്കുന്ന ശോഭായാത്ര കാഞ്ചി കാമാക്ഷി അമ്മൻ കോവിലിനു സമീപം സമാപിക്കും.
കലാകായിക വൈജ്ഞാനിക മത്സരങ്ങൾ , സാംസ്കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ തുടങ്ങി വിവിധ പരിപാടികൾ ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിക്കുന്നുണ്ട് എന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാലഗോകുലം സംസ്ഥാന സമിതി അംഗം പി.വി. ഭാർഗവൻ, ജില്ലാ പ്രസിഡണ്ട് പി. സി. ദിനേശൻ , താലൂക്ക് പ്രസിഡണ്ട് എ. കെ. സുനിൽ,ടൗൺ ആഘോഷകമ്മിറ്റി സെക്രട്ടറി ടി-സുകേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.