കോഴിക്കോട്: താമരശ്ശേരിയിൽ ഭഗവാൻ ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന് സിപിഎം വനിതാ നേതാവ. ഭഗവാന്റെ കിരീടവും മാലയും മയിൽപീലിയും അണിഞ്ഞ പട്ടിയുടെ ചിത്രമാണ് ശ്രീകൃഷ്ണ ജയന്തി ആശംസയ്‌ക്കൊപ്പം പങ്കുവെച്ചത്. ചുങ്കം കമ്മട്ടിയേരികുന്നുമ്മൽ സ്വദേശിയും മുൻ താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവുമായ വി.എം. വള്ളിയാണ് ഭഗവാൻ ശ്രീകൃഷ്ണനെ അവഹേളിക്കുന്ന തരത്തിൽ ആശംസ നേർന്നത്.
കഴിഞ്ഞ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വി.എം. വള്ളി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. സംഭവത്തിൽ വി.എം. വള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ബിജെപി കോഴിക്കോട് റൂറൽ ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി ആവശ്യപ്പെട്ടു.