നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2026, 10:54 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നേപ്പാളിലെ പ്രളയത്തിൽ 275 ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. നേപ്പാൾ സർക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യയിലെ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

നേപ്പാളിൽ നിന്ന് ഇതുവരെ 166 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുടെ പേരുകൾ വിദേശകാര്യ മന്ത്രാലയം തുടർച്ചയായി പുറത്തുവിടുന്നുണ്ടെന്നും ജയ്‌സ്വാൾ പറഞ്ഞു.

ചൈനയിൽ നിന്ന് 1,907 ഇന്ത്യക്കാർ സുരക്ഷിതമായി നേപ്പാളിൽ എത്തിയിട്ടുണ്ട്. ചൈനീസ് അധികൃതരുടെ ഔദ്യോഗിക വിവരമനുസരിച്ച് ടിബറ്റൻ സ്വയംഭരണ മേഖലയിലെവിടെയും ഇന്ത്യക്കാരായ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നേപ്പാളിന് സഹായവുമായി ഇന്ത്യ
പ്രളയദുരന്തത്തിൽ നേപ്പാളിന് ആവശ്യമായ സഹായങ്ങൾ തുടർന്നും നൽകുമെന്ന് ഇന്ത്യ അറിയിച്ചു. കൂടുതൽ ഫോറൻസിക് കിറ്റുകൾ, ബെയ്ലി പാലങ്ങൾ, മറ്റ് ആവശ്യമായ സാമഗ്രികൾ എന്നിവ വരും ദിവസങ്ങളിൽ നേപ്പാളിലേക്ക് അയയ്‌ക്കും.

കഴിഞ്ഞ ദിവസം 21 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് ഇന്ത്യൻ വിമാനങ്ങൾ കാഠ്മണ്ഡുവിലെത്തി. ഇതോടെ ഏഴ് വിമാനങ്ങളിലായി ഇന്ത്യ നേപ്പാളിലേക്ക് എത്തിച്ച ദുരിതാശ്വാസ സാമഗ്രികളുടെ അളവ് ഏകദേശം 95 ടണ്ണായി.

രക്ഷാപ്രവർത്തനങ്ങൾക്കായി  54 ഉദ്യോഗസ്ഥരെയും നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. ഇതിൽ 30 ടണൽ രക്ഷാപ്രവർത്തന വിദഗ്ധരും 19 ഫോറൻസിക് വിദഗ്ധരും അഞ്ച് അംഗ മെഡിക്കൽ സംഘവും ഉൾപ്പെടുന്നു.

പ്രളയത്തിൽ മരണം 1,295 ആയി
അതേസമയം, നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു. ഓഗസ്റ്റ് 26ന് നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ മഞ്ഞും പാറകളും ഉൾപ്പെട്ട വൻ മണ്ണിടിച്ചിലിനെ തുടർന്നാണ് പ്രളയമുണ്ടായത്.

നേപ്പാളിലെ എട്ട് ജില്ലകളിൽനിന്നായി ഇതുവരെ 1,293 മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഏകദേശം 5,000 പേരെ കാണാതായതായാണ് കണക്ക്. രക്ഷാപ്രവർത്തനങ്ങളിൽ ഇതുവരെ 13,093 പേരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഏകദേശം 280 കുട്ടികളെ കാണാതായതായും സമീപ ജില്ലയായ നുവാകോട്ടിൽ 300 മുതൽ 350 വരെ കുട്ടികളെക്കുറിച്ച് വിവരമില്ലെന്നും പ്രാദേശിക കണക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.

Tags: nepal flood
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies