‘എന്തോന്നെഡേയ്, മുട്ടിലിഴയൽ മത്സരമോ?’; കോൺഗ്രസുകാർ ഡയലോഗ് അടിക്കുന്നു, സമസ്തക്കാർ പേടിപ്പിക്കുന്നു, പിന്നാലെ മുട്ടിലിഴയൽ…. റിപ്പീറ്റ്; പരിഹസിച്ച് പി. ശ്യാംരാജ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നേതാക്കളുടെ നിലപാടുകൾ പരിഹാസ്യമാണെന്ന് ശ്യാംരാജ് ചൂണ്ടിക്കാട്ടി.

“ആദ്യം മുഖ്യമന്ത്രി വി.ഡി. സതീശൻ കാന്തപുരത്തിനെതിരെ വലിയ ഡയലോഗ് അടിക്കുന്നു. കാന്തപുരം അനുയായികളെ വിട്ട് പേടിപ്പിച്ചപ്പോൾ സതീശൻ പോസ്റ്റും മുക്കി ഓടുന്നു. പിന്നീട് കാന്തപുരത്തിന്റെ ശിഷ്യനെതിരെ ചെന്നിത്തലയുടെ പൊലീസ് ആദ്യം കേസെടുക്കുന്നു. ഇപ്പോൾ കേസും നിർത്തിവച്ച് ഓടുന്നു,” ശ്യാംരാജ് പറഞ്ഞു.

“കോൺഗ്രസുകാർ ഡയലോഗ് അടിക്കുന്നു, സമസ്തക്കാർ പേടിപ്പിക്കുന്നു, കോൺഗ്രസുകാർ മുട്ടിലിഴയുന്നു. കോൺഗ്രസുകാർ ഡയലോഗ് അടിക്കുന്നു, സമസ്തക്കാർ പേടിപ്പിക്കുന്നു, കോൺഗ്രസുകാർ മുട്ടിലിഴയുന്നു… റിപ്പീറ്റ്,” എന്നും അദ്ദേഹം പരിഹസിച്ചു.

ഇതൊന്നും പോരാഞ്ഞ് കാന്തപുരത്തെക്കുറിച്ച് കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവായ വേണുഗോപാലിനോട് ചോദിച്ചപ്പോൾ ദംഷറാഡ്സ് കളിക്കുകയായിരുന്നുവെന്നും ശ്യാംരാജ് പരിഹസിച്ചു.

 

Share