പ്രസവശേഷം അമിത രക്തസ്രാവം; മലപ്പുറത്ത് 24 കാരി മരിച്ചു; കുഞ്ഞ് ചികിത്സയിൽ

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: പ്രസവശേഷമുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിയായ യുവതി മരിച്ചു. മഞ്ചേരി മാരിയാട് സ്വദേശി പി. മുഹമ്മദ് വാസിമിന്റെ ഭാര്യ റീം സിതാര (24) ആണ് മരിച്ചത്.

വെള്ളിയാഴ്ച കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ റീം സിതാര ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. പ്രസവത്തിന് പിന്നാലെ രക്തസ്രാവമുണ്ടായതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ആരോഗ്യനില ഗുരുതരമായതോടെ വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു.

തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ച് ചികിത്സ  നൽകിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. ശനിയാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസവസമയത്തുണ്ടായ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

കൊണ്ടോട്ടി തുറക്കൽ ജാബിർ പള്ളത്തിലിന്റെയും ഷറീന മണ്ണാരിലിന്റെയും മകളാണ് റീം സിതാര. സഹോദരങ്ങൾ: നസൽ ഷാഹിൻ, റയ റോസ്, അസിം റഷിൻ.

Share