CMRL–എക്സാലോജിക് ഇടപാട്: ഹവാല തെളിവുകളും ഡിജിപിക്ക് കൈമാറി ED; പിണറായിക്കും റിയാസിനുമെതിരെ FIR രജിസ്റ്റർ ചെയ്തേക്കും

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: CMRL–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട്  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഡിജിപിയ്‌ക്ക് നൽകിയ റിപ്പോർട്ടിൽ ഹവാല ഇടാപാടിന്റെ വിവരങ്ങൾ. CMRL–എക്സാലോജിക് ഇടപാടുകളുടെ തെളിവുകൾക്ക് പുറമെയാണ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട രേഖകളും മൊഴികളും ഇഡി കൈമാറിയത്.

വീണ വിജയനുമായി ബന്ധപ്പെട്ട 20.05 കോടി രൂപയുടെ ഇടപാടിന്റെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് രേഖകൾ ഉൾപ്പെടെയുള്ള തെളിവുകളാണ് അന്വേഷണ സംഘം കൈമാറിയിരിക്കുന്നത്. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴികളും റിപ്പോർട്ടിന്റെ ഭാഗമാണ്.

വീണ വിജയനും മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹത്തിന് ശേഷമാണ് ഹവാല ഇടപാട് നടന്നതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വിവാഹശേഷമാണ് വിദേശത്തേക്ക് പണം കൈമാറിയത്. ബിസിനസ് ആരംഭിക്കുന്നതിനായാണ് വിദേശത്തേക്ക് പണം അയച്ചതെന്നാണ് നിഗമനം.

FIR രജിസ്റ്റർ ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് ഇഡി
CMRL–എക്സാലോജിക് കേസിൽ അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ FIR രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്തു നൽകിയിരുന്നു. വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിന്റെയും ഡിജിപിയുടെയും നിയമോപദേശത്തിന് ശേഷമായിരിക്കും സംസ്ഥാന സർക്കാർ തുടർനടപടികളിൽ തീരുമാനമെടുക്കുക.

 

Share