ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര സ്വാതന്ത്ര്യം; പെസഷ്‌കിയാനൊപ്പം മോദിയുടെ കൈകോര്‍ത്ത് നടത്തം ശ്രദ്ധേയമായി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശനയവും നയതന്ത്ര സ്വാതന്ത്ര്യവും ആരുടെയും സമ്മര്‍ദത്തിന് വഴങ്ങുന്നതല്ലെന്ന ശക്തമായ സന്ദേശമാണ് ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചതെന്ന് വിലയിരുത്തല്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിന് അടിവരയിടുന്ന നിരവധി നയതന്ത്ര നീക്കങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.

ഉച്ചകോടിക്കിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ കൈകോര്‍ത്ത് പ്രധാനമന്ത്രി മോദി നടന്ന ചിത്രമാണ് പ്രത്യേക ശ്രദ്ധ നേടിയത്. ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളുടെയും ഈ സൗഹൃദനിമിഷം ശ്രദ്ധേയമായത്. അമേരിക്കയുമായി അടുത്ത ബന്ധം തുടരുന്നതിനൊപ്പം തന്നെ ഇറാന്‍, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യയ്‌ക്ക് സ്വതന്ത്രമായി നയതന്ത്ര ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന സന്ദേശമാണ് ഈ കൂടിക്കാഴ്ചയിലൂടെ വ്യക്തമാകുന്നതെന്നാണ് വിലയിരുത്തല്‍. ഒരു രാജ്യവുമായുള്ള ബന്ധം മറ്റൊരു രാജ്യവുമായുള്ള നയതന്ത്ര ഇടപെടലുകള്‍ക്ക് തടസ്സമാകില്ലെന്ന നിലപാടും ഇന്ത്യ ഇതിലൂടെ ആവര്‍ത്തിക്കുകയാണ്.

Share