25% ഇടക്കാലാശ്വാസം അനുവദിക്കണം: എൻ ജി ഒ സംഘ്

Published by
ജനം വെബ്‌ഡെസ്ക്

തൃശ്ശൂർ:​ സംസ്ഥാന ജീവനക്കാർക്ക് 2024 ജൂലൈ 1 മുതൽ ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം 2 വർഷം മുടങ്ങിയ സാഹചര്യത്തിൽ മുൻ കീഴ്‌വഴക്കങ്ങൾ പാലിച്ചുകൊണ്ട് 25% ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വർദ്ധിച്ച വിലക്കയറ്റ സാഹചര്യത്തിൽ ജീവിതനിലവാര സൂചിക മാനദണ്ഡമാക്കി ഏറ്റവും കുറഞ്ഞ ശമ്പളം 40,000 രൂപയായി ഉയർത്തി പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക,പങ്കാളിത്തപെൻഷൻ പിൻവലിക്കുക, മെഡിസെപ് ജീവനക്കാർക്ക് പ്രയോജനകരമായ രീതിയിൽ പരിഷ്കരിക്കുക, താഴ്ന്ന തസ്തികയിലുള്ള ജീവനക്കാരുടെ വകുപ്പ്തല പ്രമോഷൻ 40% എകീകരിക്കുക.

കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്ന ചൈൽഡ് കെയർ ലീവ്, വിദ്യാഭ്യാസ അലവൻസ് എന്നിവ സംസ്ഥാന ജീവനക്കാർക്കും അനുവദിക്കുകപെൻഷൻ പ്രായം 60 വയസ്സായി ഉയർത്തി എകീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനത്തിൽ പാസാക്കി. സെപ്റ്റംബർ 10 11 12 തീയതികളിലായി തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ ( കെ.പി കൃഷ്ണദാസ് നഗർ ) നടന്നുവന്ന 47 -ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള സമാപന സമ്മേളനത്തിൽ ബി എം എസ് സംസ്ഥാന വൈസ്പ്രസിഡന്റ്‌ അഡ്വ.പി. മുരളീധരൻ ഭാവിപ്രവർത്തനങ്ങൾ വിശദീകരിച്ചു.

പുതിയ ഭാരവാഹികൾ
പ്രസിഡന്റ്‌: ജെ.മഹാദേവൻ
(ആലപ്പുഴ)
ജനറൽ സെക്രട്ടറി: എസ്.രാജേഷ്
(പത്തനംതിട്ട)
ട്രഷറർ : സജീവൻ ചാത്തോത്ത് (കണ്ണൂർ)

വൈസ്പ്രസിഡന്റ്മാർ : മുരളി കേനാത്ത് (പാലക്കാട്‌)
കെ.ഗോപാലകൃഷ്ണൻ (വയനാട്)
അനിതരവീന്ദ്രൻ (ആലപ്പുഴ)
പി.ആര്യ (കൊല്ലം)
പ്രദീപ് പുള്ളിത്തല (തിരുവനന്തപുരം)

സംസ്ഥാന സെക്രട്ടറിമാർ :
എസ്.വിനോദ് കുമാർ
(തിരുവനന്തപുരം)
കെ. രാധാകൃഷ്ണപിള്ള
(കൊല്ലം)
വി.വിശ്വകുമാർ
(തൃശ്ശൂർ)
എം. എസ്. ഹരികുമാർ
(ഇടുക്കി)
എസ്. അശ്വതി
(പാലക്കാട്‌)

ജോയിന്റ് സെക്രട്ടറിമാർ :
പി. കെ. ഷാജി
(കോഴിക്കോട് )
കെ. കെ. സന്തോഷ്‌
(കണ്ണൂർ)
ടി. എസ്. ശ്രീജേഷ്
(എറണാകുളം)
പാക്കോട് ബിജു
(തിരുവനന്തപുരം)
പ്രദീപ് പാപ്പന്നൂർ
(മലപ്പുറം)

വനിത വിഭാഗം കൺവീനർ : പി. സി. സിന്ധുമോൾ ( പത്തനംതിട്ട )

ജോയിന്റ് കൺവീനർ :
എൻ. വി. ശ്രീകല
(കൊല്ലം )

എക്സിക്യൂട്ടീവ് അംഗങ്ങൾ :
സജീഷ്കുമാർ ബി. കെ.
(തിരുവനന്തപുരം)
പ്രദീപ്കുമാർ ആർ.
(കൊല്ലം)
എസ്. ഗിരീഷ്‌
(പത്തനംതിട്ട)
ശ്രീജിത്ത്‌ കരുമാടി
(ആലപ്പുഴ)
പി. എ.മനോജ്‌കുമാർ
(കോട്ടയം)
കെ. കെ. രാജു
(ഇടുക്കി)
വി.ശ്യാംപ്രസാദ്
(കാസർകോട്)

എസ്. രാജേഷ്
സംസ്ഥാന ജനറൽ സെക്രട്ടറി
9447582824

Share