വ്യാജ ഒപ്പും വിലാസവും ഉപയോഗിച്ച് ശമ്പളം തട്ടിയെടുത്തു; കണ്ണൂർ സർവകലാശാല മുൻ ഫിസിക്സ് മേധാവിക്ക് 6 വർഷം തടവും 80,000 രൂപ പിഴയും; 18 വർഷത്തിന് ശേഷം വിധി

Published by
ജനം വെബ്‌ഡെസ്ക്

വ്യാജരേഖ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട്; അസിസ്റ്റന്റ് പ്രഫസർക്ക് ആറുവർഷം തടവ്
കണ്ണൂർ: വ്യാജരേഖകൾ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ അസിസ്റ്റന്റ് പ്രഫസർക്ക് ആറുവർഷം തടവും 80,000 രൂപ പിഴയും. ഡോ. എൻ.കെ. ദീപകിനെയാണ് കോടതി ശിക്ഷിച്ചത്.

കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സ് വിഭാഗം മേധാവിയായിരുന്ന കാലയളവിലാണ് ക്രമക്കേട് നടന്നത്. ദിവസവേതനാടിസ്ഥാനത്തിൽ സർവകലാശാലയിൽ പ്രൊഫഷണൽ അസിസ്റ്റന്റിനെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.

പ്രൊഫഷണൽ അസിസ്റ്റന്റിന്റെ പേരിൽ വ്യാജ വിലാസവും ഒപ്പും ഉപയോഗിച്ച് രേഖകൾ തയ്യാറാക്കിയെന്നാണ് കേസ്. തുടർന്ന് ഈ രേഖകൾ ഉപയോഗിച്ച് ഡോ. ദീപക് തന്നെ രണ്ട് മാസത്തെ ശമ്പളം കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവം നടന്ന് 18 വർഷത്തിന് ശേഷമാണ് കേസിൽ ഡോ. ദീപക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

Share