ഇന്ത്യയില്‍ ചീറ്റകളുടെ എണ്ണം 52 ആയി; നാല് വര്‍ഷത്തിനിടെ ജനിച്ചത് 32 കുഞ്ഞുങ്ങള്‍
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയില്‍ ചീറ്റകളുടെ എണ്ണം 52 ആയി; നാല് വര്‍ഷത്തിനിടെ ജനിച്ചത് 32 കുഞ്ഞുങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2026, 08:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 52 ആയി ഉയര്‍ന്നു. രാജ്യത്ത് ചീറ്റകളെ പുനരവതരിപ്പിച്ച് നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പുതിയ കണക്ക് പുറത്തുവന്നത്. ആഫ്രിക്കയില്‍നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിച്ച് നടത്തിയ പദ്ധതി ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര വലിയ വന്യമാംസഭോജി ജീവി പുനരധിവാസ പദ്ധതിയായിരുന്നു. നമീബിയ, ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന എന്നിവിടങ്ങളില്‍നിന്നാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ‘ഫോര്‍ ഇയേഴ്‌സ് ഓഫ് ചീറ്റാസ് ഇന്‍ ഇന്ത്യ’ എന്ന പേരില്‍ പുറത്തിറക്കിയ സ്ഥിതിവിവര അവലോകനമനുസരിച്ച്, 2022 സെപ്റ്റംബര്‍ 17 മുതല്‍ 2026 സെപ്റ്റംബര്‍ 17 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 32 ചീറ്റക്കുഞ്ഞുങ്ങള്‍ ജനിച്ചു.

നിലവില്‍ 49 ചീറ്റകള്‍ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലും മൂന്ന് ചീറ്റകള്‍ ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തിലുമാണുള്ളത്. നമീബിയയില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നും എത്തിയ ചീറ്റകളുടെ പിന്മുറക്കാരും ബോട്‌സ്വാനയില്‍നിന്ന് പുതുതായി എത്തിച്ച ചീറ്റകളുമാണ് നിലവിലെ ജനസംഖ്യയിലുള്ളത്. 2023 ഫെബ്രുവരി 18ന് ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച 12 ചീറ്റകളില്‍ എട്ടെണ്ണം നിലവില്‍ ജീവിച്ചിരിപ്പുണ്ട്. ഇവയില്‍നിന്ന് ഇന്ത്യയില്‍ ജനിച്ച 10 കുഞ്ഞുങ്ങളും ഉള്‍പ്പെടെ ദക്ഷിണാഫ്രിക്കന്‍ വംശപരമ്പരയിലുള്ള ചീറ്റകളുടെ എണ്ണം 18 ആയി.

ഇതില്‍ 15 എണ്ണം കുനോ ദേശീയോദ്യാനത്തിലും മൂന്നെണ്ണം ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തിലുമാണുള്ളത്. ചീറ്റകളുടെ പ്രജനനത്തില്‍ പ്രായപൂര്‍ത്തിയായ പെണ്‍ചീറ്റകള്‍ സ്ഥാപിതമായതും രണ്ടാം തലമുറയിലെ കുഞ്ഞുങ്ങള്‍ അതിജീവിച്ചതും പദ്ധതി നിര്‍ണായകമായ ഏകീകരണ ഘട്ടത്തിലേക്ക് കടന്നതിന്റെ സൂചനയാണെന്ന് കുനോ ദേശീയോദ്യാനം അറിയിച്ചു. 2022 സെപ്റ്റംബര്‍ 17നാണ് നമീബിയയില്‍നിന്നുള്ള എട്ട് ചീറ്റകളെ കുനോയില്‍ എത്തിച്ച് പദ്ധതി ആരംഭിച്ചത്. തുടര്‍ന്ന് 2023ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്നും 2026ല്‍ ബോട്‌സ്വാനയില്‍നിന്നും ചീറ്റകളെ എത്തിച്ചു.

Tags: risesIndia’s cheetah population
Share
Tweet
SendShare

More News from this section

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയുടെ നിലപാട് വ്യക്തം; സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം

2,000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടിയോ? പ്രചാരണം വ്യാജമെന്ന് കേന്ദ്രം

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ, 15 വർഷമായി ഒളിവിൽ; മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം അസിം മണ്ഡൽ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ; സേനയെ അഭിനന്ദിച്ച് സുവേന്ദു അധികാരി

ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് എൻ. ചന്ദ്രശേഖരൻ തുടരും; ടാറ്റ സൺസ് ഓഹരി വിപണിയിലേക്ക്

മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കും; കുറിപ്പടി മരുന്നുകളുടെ വിൽപ്പന ക്യാമറ നിരീക്ഷണത്തിൽ

Latest News

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിന് 14 ദിവസത്തെ റിമാന്‍ഡ്

30 പന്തില്‍ സെഞ്ചുറി; അഫ്ഗാനെതിരെ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്, റെക്കോര്‍ഡുകളുടെ പെരുമഴ

ഇന്ത്യയില്‍ ചീറ്റകളുടെ എണ്ണം 52 ആയി; നാല് വര്‍ഷത്തിനിടെ ജനിച്ചത് 32 കുഞ്ഞുങ്ങള്‍

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ

പരശുറാം എക്സ്പ്രസിന് ഇനി എൽഎച്ച്ബി കോച്ചുകൾ; 22 മുതൽ പുതിയ മാറ്റം, സീറ്റുകൾ കുറയില്ല

അതിരമ്പുഴയില്‍ ട്യൂഷന് പോകുന്നതിനിടെ കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം ശക്തമാക്കി പൊലീസ്

‘ഓപ്പറേഷന്‍ ഡൊമിനോ’; കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി, ഏഴ് പേര്‍ പിടിയില്‍

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി സതീശന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies