10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി; ഹിമാന്‍ഷുവിനും റുദ്രാങ്ക്ഷിനും വ്യക്തിഗത മെഡല്‍

Published by
ജനം വെബ്‌ഡെസ്ക്

നാഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം തുടരുന്നു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ സ്വന്തമാക്കി. റുദ്രാങ്ക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലോണ്‍, പാര്‍ഥ് റാകേഷ് മാനെ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘമാണ് രണ്ടാം സ്ഥാനത്തെത്തിയത്. 1890.1 പോയിന്റാണ് ഇന്ത്യ നേടിയത്. ചൈന 1899.0 പോയിന്റുമായി സ്വര്‍ണം സ്വന്തമാക്കി. ദക്ഷിണ കൊറിയയ്‌ക്കാണ് വെങ്കലം.

ഇതോടെ ഏഷ്യന്‍ ഗെയിംസിലെ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്ന് വെള്ളിയായി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ എലാവേനില്‍ വലറിവാന്‍, സോനം മസ്‌കര്‍, വിദര്‍സ വിനോദ് എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം വെള്ളി നേടിയിരുന്നു. വ്യക്തിഗത വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലും എലാവേനില്‍ വെള്ളി സ്വന്തമാക്കിയിരുന്നു.

ടീം ഇനത്തിന് പിന്നാലെ നടന്ന പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഫൈനലിലും ഇന്ത്യയ്‌ക്ക് ഇരട്ട മെഡല്‍ നേട്ടമായി. ഹിമാന്‍ഷു ധില്ലോണ്‍ വെള്ളിയും റുദ്രാങ്ക്ഷ് പാട്ടീല്‍ വെങ്കലവും നേടി. ചൈനയുടെ ഷെങ് ലിഹാവോയാണ് സ്വര്‍ണം സ്വന്തമാക്കിയത്.

Share