കോഴിക്കോട്: കായക്കൊടിയിൽ അജ്ഞാത വന്യജീവിയെ കണ്ടതായി നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് വീടിന് സമീപം വന്യജീവിയെ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയെങ്കിലും വന്യജീവിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. പ്രദേശത്ത് ഇന്ന് രാവിലെയും തിരച്ചിൽ തുടരും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
അജ്ഞാത വന്യജീവിയുടെ സാന്നിധ്യം കണക്കിലെടുത്ത് കായക്കൊടി ഹയർ സെക്കൻഡറി സ്കൂൾ, എ.എം.യു.പി സ്കൂൾ, കോവുക്കുന്ന് എൽ.പി സ്കൂൾ എന്നിവയ്‌ക്കും പ്രദേശത്തെ മദ്രസകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.